Connect with us

സജ്നയുടെ ആ സ്വപ്നം സഫലമാകുന്നു ബിരിയാണിക്കട ഉദ്ഘാടനം ചെയ്ത് ജയസൂര്യ

News

സജ്നയുടെ ആ സ്വപ്നം സഫലമാകുന്നു ബിരിയാണിക്കട ഉദ്ഘാടനം ചെയ്ത് ജയസൂര്യ

സജ്നയുടെ ആ സ്വപ്നം സഫലമാകുന്നു ബിരിയാണിക്കട ഉദ്ഘാടനം ചെയ്ത് ജയസൂര്യ

വിവാദങ്ങള്‍ക്കും വിഷമങ്ങൾക്കും ഒടുവിൽ കൊച്ചിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയുടെ പുതിയ കട നടന്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ആലുവയ്ക്ക് അടുത്ത് മാളികംപീടിക എന്ന സ്ഥലത്താണ് സജ്‌നാസ് കിച്ചണ്‍ എന്ന പേരില്‍ പുതിയ കട പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്

ബിരിയാണി വില്‍ക്കുന്ന സമയത്ത് ചിലര്‍ കൂട്ടം ചേര്‍ന്ന് തന്നെയും മറ്റ് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ അധിക്ഷേപിക്കുകയുണ്ടായി എന്ന പരാതിയുമായി സജന കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു ഫഹദടക്കമുള്ള അഭിനേതാക്കള്‍ സജനയുടെ ലൈവ് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പലരും സഹായ വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവസാനനിമിഷം എല്ലാവരും കയ്യൊഴിഞ്ഞു. ഏറ്റവും ഒടുവിൽ നടൻ ജയസൂര്യ എത്തി

ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു താരം അന്ന് പറഞ്ഞത്. ഇപ്പോഴിതാ സജ്നയുടെ ആ സ്വപ്നം മലയാളത്തിന്റെ പ്രിയതാരം സഫലമാക്കിയിരിക്കുകയാണ്

‘ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്‌നങ്ങളൊക്കെ നേരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്‌നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിര്‍ത്തി. ഒരു പാട് നന്ദിയുണ്ട്.’–സജ്ന പറഞ്ഞു.

More in News

Trending

Recent

To Top