മലയാള സിനിമയിലെ യൂത്ത് ഐക്കനാണ് ദുല്‍ഖര്‍ സല്മാന്, ആരാധകരുടെ സ്വന്തം ഡി ക്യൂ. മലയാളത്തിലെ യുവതാരങ്ങളില്‍ വാഹനങ്ങളോട് വലിയ പ്രിയമുള്ള താരം കൂടിയാണ് ദുല്‍ഖര്‍ സല്മാന്. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ മോഡലുകള്‍ക്ക് പുറമെ പുതിയൊരെണ്ണം കൂടി തന്റെ കാര്‍ ശേഖരത്തിലേയ്ക്ക് ചേര്‍ത്തിരിക്കുകയാണ് ദുല്‍ഖര്‍.
ബെന്‍സിന്റെ ഏറ്റവും വലിയ മോഡലായ ജി 63 എഎംജിയാണ് ദുല്‍ഖറിന്റെ പുതിയ വാഹനം. ഇന്ത്യയില്‍ ഈ മോഡലിന് 2.45 കോടി രൂപയാണ് ഉള്ളത്. ബെന്‍സിന്റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്.
6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്കുന്ന വാഹനമാണ് ജി 63 എഎംജി. ഒലീവ് ഗ്രീനാണ് ദുല്‍ഖറിന്റെ വാഹനത്തിന്റെ നിറം. ഇതേ വില വരുന്ന ബെന്‍സിന്റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിനുണ്ട്.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നത്. ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകര്‍ത്തുന്നതുമാണ് ഫോട്ടോ ഏറെ വൈറലായിരുന്നു.
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....
സിനിമാ പ്രൊമോഷൻ അടിമുടി മാറിയിരിക്കുകയാണല്ലോ? യൂട്യൂബറിൻ്റെ പോസ്റ്റു വരെ വലിയ പ്രേഷക പിന്തുണ ലഭിക്കുന്നുവെന്നു വിശ്വസിക്കുന്ന കാലഘട്ടം. ഈ സാഹചര്യത്തിൽ ഒരു...