Connect with us

‘ഞാന്‍ ഇത്രയും വികാരഭരിതനായിട്ടില്ല,ഈ സ്‌നേഹത്തിന് ഞാന്‍ നിങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് എനിക്കറിയില്ല; വിക്രം സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ലോകേഷ്ക!

Actor

ഉലകനായകൻ കമല്‍ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രം സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുകയാണ് ലോകേഷ് ഇപ്പോള്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് ലോകേഷ് നന്ദി പറഞ്ഞത്.
‘ഞാന്‍ ഇത്രയും വികാരഭരിതനായിട്ടില്ല, വിക്രമിനും എനിക്കും നിങ്ങള്‍ നല്‍കിയ സ്വീകാര്യത വളരെ വലുതാണ്. ഈ സ്‌നേഹത്തിന് ഞാന്‍ നിങ്ങള്‍ക്ക് എന്ത് പ്രതിഫലമാണ് തരേണ്ടത് എന്ന് എനിക്കറിയില്ല. കമല്‍ഹാസന്‍ സാറിനും എന്റെ അത്ഭുതപ്പെടുത്തുന്ന ആളുകള്‍ക്കും എന്നും നന്ദിയുണ്ട്.’ -ലോകേഷ് കുറിപ്പില്‍ പറയുന്നു.

വന്‍താര നിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കമല്‍ ഹാസനെ കൂടാതെ സൂര്യ, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നേരേന്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ സൂര്യയുടെ അഥിതി വേഷം സിനിമാ പ്രേമികള്‍ ആഘോഷമാകുകയാണ്.
വിക്രത്തിന്റെ തുടര്‍ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.വിജയുമായുള്ള ചിത്രമാണ് ലോകേഷിന്റെ അടുത്തതായി വരാനുള്ളത്. വിക്രത്തിന്റെ ഉജ്വല വിജയത്തോടെ വിജയ് ആരാധകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

Continue Reading
You may also like...

More in Actor

Trending

Recent

To Top