Connect with us

എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഉമ്മയാണ് ജോലിയ്ക്ക് പോവുന്നത്; വാപ്പ എന്ന് പറഞ്ഞാല്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമേ ഞങ്ങള്‍ക്കുള്ളു. വാപ്പയോട് ദേഷ്യമോ വിദ്വേഷമോ ഒന്നുമില്ല ഷിയാസ് കരീം പറയുന്നു !

Actor

എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഉമ്മയാണ് ജോലിയ്ക്ക് പോവുന്നത്; വാപ്പ എന്ന് പറഞ്ഞാല്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമേ ഞങ്ങള്‍ക്കുള്ളു. വാപ്പയോട് ദേഷ്യമോ വിദ്വേഷമോ ഒന്നുമില്ല ഷിയാസ് കരീം പറയുന്നു !

എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഉമ്മയാണ് ജോലിയ്ക്ക് പോവുന്നത്; വാപ്പ എന്ന് പറഞ്ഞാല്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമേ ഞങ്ങള്‍ക്കുള്ളു. വാപ്പയോട് ദേഷ്യമോ വിദ്വേഷമോ ഒന്നുമില്ല ഷിയാസ് കരീം പറയുന്നു !

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ സുപ്രധാന മത്സരാർത്ഥികളിൽ ഒരാളായിരുന്നു മോഡലും നടനുമായ ഷിയാസ് കരീം. മോഡലിംഗ് രംഗത്ത് നിന്ന് ബിഗ് ബോസ് സീസൺ ഒന്നിൽ മത്സരാർത്ഥിയായതോടെ ഷിയാസിന്റെ ആരാധകരുടെ എണ്ണവും വർധിച്ചിരുന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ഷിയാസ് ഫൈനലിലെത്തിയ മത്സരാർത്ഥി കൂടിയാണ്.

ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട് ആദ്യമായി യൂറോപ്പിലേക്ക് മോഡലിങ്ങലൂടെ പോയ താരമാണ് ഷിയാസ്. അതിന് ശേഷമാണ് ബിഗ് ബോസിലേക്ക് എത്തുന്നത്. വളരെ സാധാരണക്കാരനായ താരം ഇല്ലായ്മകളില്‍ നിന്നുമാണ് ഉയരങ്ങളിലേക്ക് എത്തുന്നത്. തങ്ങളെ ഉപേക്ഷിച്ച് പോയ വാപ്പയെ കുറിച്ചും ഉമ്മയുടെ കഷ്ടപ്പാടുകളെ പറ്റിയുമാണ് താരമിപ്പോള്‍ സംസാരിക്കുന്നത്. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഷിയാസ്. ഒപ്പം അനിയനും ഉണ്ടായിരുന്നു.നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി എന്ന് പറയുന്നത് നിങ്ങളുടെ അമ്മയാണല്ലേ? എന്നാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്.

ഷിയാസും സഹോദരനും അതേ എന്ന് പറഞ്ഞു. അതിന് പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചാല്‍ ഞങ്ങള്‍ക്ക് വേണ്ടി ഏറ്റവുമധികം കഷ്ടപ്പെട്ടത് ഉമ്മയായത് കൊണ്ടാണ്. ‘എനിക്ക് ഓര്‍മ്മവെച്ച കാലം മുതല്‍ ഉമ്മയാണ് ജോലിയ്ക്ക് പോവുന്നത്. അനിയന്‍ അന്ന് വളരെ ചെറുതാണ്. ഞങ്ങളുടെ പഴയ വീട് സഹോദരിയുടെ വിവാഹത്തിന് വേണ്ടി വിറ്റു. ആ വീട്ടില്‍ നിന്നും ഉമ്മ പണിക്ക് പോവുന്ന ദൃശ്യം ഇപ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടെന്ന് ഷിയാസ് പറയുന്നു.ബസ് കയറണമെങ്കില്‍ വീട്ടില്‍ നിന്നും കുറച്ച് പോവണം. അന്നൊക്കെ രാവിലെ കുളിയും കഴിഞ്ഞ് നനഞ്ഞ മുടിയൊക്കെയായി ചോറും പാത്രവും പിടിച്ച് ഉമ്മ ഓടിയാണ് പോവുക. അന്ന് ഉമ്മ ചെറുപ്പക്കാരിയാണ്. അത് വല്ലാത്തൊരു ദൃശ്യമാണ്. സിനിമയിലൊക്കെ അത്തരം രംഗങ്ങള്‍ കാണുമ്പോള്‍ ഉമ്മയെ ഓര്‍മ്മ വരും.
വാപ്പ എന്ന് പറഞ്ഞാല്‍ ഒരു ബ്രാന്‍ഡ് നെയിം മാത്രമേ ഞങ്ങള്‍ക്കുള്ളു. വാപ്പയോട് ദേഷ്യമോ വിദ്വേഷമോ ഒന്നുമില്ലെന്ന് ഷിയാസ് പറയുന്നു. അദ്ദേഹത്തെ കാണാറുണ്ടോ എന്ന ചോദ്യത്തിന് വാട്‌സാപ്പില്‍ അനിയന് മെസേജ് അയക്കാറുണ്ടെന്ന് പറയുന്നു. അദ്ദേഹം കേരളത്തില്‍ തന്നെയുണ്ട്. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് ഷിയാസും അനിയനും ഒരുപോലെ പറയുന്നത്.ലഡാക്കിലേക്ക് യാത്ര നടത്തിയതിനെ കുറിച്ചും ഷിയാസ് പറഞ്ഞിരുന്നു. ആകാശം തൊട്ടടുത്ത് കാണാന്‍ പറ്റുന്ന സ്ഥലമാണ് ലഡാക്ക്. ഭയങ്കര തണുപ്പാണ് അവിടെ. സോഷ്യല്‍ മീഡിയയില്‍ കണ്ട് പരിചയം വെച്ച് ഇഷ്ടം കൊണ്ട് പോയതാണ്. തണുപ്പ് കാരണം മൂക്കില്‍ നിന്ന് വരെ ചോര വന്നതായി ഷിയാസ് വെളിപ്പെടുത്തുന്നു.

Continue Reading
You may also like...

More in Actor

Trending

Recent

To Top