Social Media
അദ്ദേഹം അടുത്ത് വന്നു നിന്നപ്പോൾ ഞാൻ നാണിച്ച് പോയി – മാളവിക വെയിൽസ്
അദ്ദേഹം അടുത്ത് വന്നു നിന്നപ്പോൾ ഞാൻ നാണിച്ച് പോയി – മാളവിക വെയിൽസ്
By
തമിഴ് സൂപ്പർ താരം ചിയാൻ വിക്രമിനോട് മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണുള്ളത് . ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും അഭിനയത്തോടുള്ള അഭിനിവേശം കൊണ്ടുമെല്ലാം ചിയാൻ വിക്രം പ്രേക്ഷക പ്രിയങ്കരനാണ് . കടാരം കൊണ്ടെൻ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ വിക്രം എത്തിയപ്പോൾ ഉണ്ടായ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒട്ടേറെ സിനിമ സീരിയൽ താരങ്ങളും വിക്രമിനൊപ്പം ചിത്രമെടുക്കാൻ എത്തിയിരുന്നു.
ഇപ്പോൾ വിക്രമിനൊപ്പമെടുത്ത ചിത്രം പങ്കു വച്ചിരിക്കുകയാണ് സീരിയൽ താരം മാളവിക . വിക്രമിനൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കു വെക്കുകയാണ് നടി മാളവിക വെയ്ല്‍സ് ഇപ്പോള്‍. പുതിയ ചിത്രം കടാരം കൊണ്ടാന് എന്ന ചിത്രത്തിന്റെ പ്രചരണപരിപാടികള്‍ക്കായി നടന് കേരളത്തിലെത്തിയപ്പോഴാണ് നടിക്ക് ഈ അവസരം ലഭിച്ചത്. ഇഷ്ടതാരത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ ആവേശത്തോടെ മാളവിക സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു.
‘ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങള്‍ നിങ്ങള്‍ കൈവിടരുത്’ എന്നു ഇദ്ദേഹം പറയുക മാത്രമല്ല, കാണിച്ചും തന്നു. അങ്ങേയറ്റം വിനീതനായ എന്റെ ഈ ഇഷ്ടതാരം അടുത്ത് വന്നു നിന്നപ്പോള്‍ ഞാന്‍ നാണിച്ചുപോയി.’ മാളവിക വെയ്ല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പെഴുതി.ഫോട്ടോയില്‍ വിക്രം മാളവികയെ നോക്കി നില്‍ക്കുകയാണ്. ഫോട്ടോയ്ക്ക് പ്രശംസകളുമായി ആരാധകരും രംഗത്തെത്തി.
malavika wales about chiyaan vikram
