Malayalam
വിജയ് ആരാധകരുടെ സൈബർ ആക്രമണം; ട്വീറ്റ് പിൻവലിച്ച് മാളവികാ മോഹൻ
വിജയ് ആരാധകരുടെ സൈബർ ആക്രമണം; ട്വീറ്റ് പിൻവലിച്ച് മാളവികാ മോഹൻ
സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ഒരു സാങ്കൽപ്പിക ക്വാറന്റീൻ വീടിന്റെ കാർട്ടൂൺ ട്വിറ്ററിൽ ‘ആക്ടർ വിജയ് ഫാൻസ്’ എന്ന പ്രൊഫൈൽ പോസ്റ്റ് ചെയ്തിരുന്നു.
പോസ്റ്ററിനെതിരെ നടി മാളവിക മോഹനന് രംഗത്തെത്തിയിരുന്നു നടന്മാരായ വിജയ്, വിജയ് സേതുപതി, ശന്തനുഭാഗ്യരാജ്, സംധായകന്‍ ലോകേഷ് കനകരാജ്, മാളവിക എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആരാധകന് പോസ്റ്റര്‍ ഒരുക്കിയത്
പോസ്റ്ററില്‍ പുരുഷന്മാര് പാട്ടുകേള്‍ക്കുക, കളിക്കുക, പിയാനോ വായിക്കുക തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുമ്ബോള്‍ മാളവിക പാചകത്തിലാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട മാളവിക ഇങ്ങനെക്കുറിച്ചു. ‘ഒരു സാങ്കല്‍പ്പിക മൂവി ഹൗസില്‍ പോലും സ്ത്രീയുടെ ജോലി പാചകമാണ്, ഈ ലിംഗഭേദം എന്നില്ലാതാകുംമാളവിക ട്വിറ്ററില്‍ കുറിച്ചു
മാളവിക ട്വിറ്ററിൽ കുറിച്ചത് വിജയ് ആരാധകരുടെ സൈബർ ആക്രമണത്തിന് വഴിയൊരുക്കി. തുടർന്ന് താരത്തിന് ഈ ട്വീറ്റ് പിൻവലിക്കേണ്ടി വന്നു.
malavika mohan
