നല്ല കാര്യങ്ങള്‍ വരുന്നു… വിവാഹത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്!
ചുരുങ്ങിയ സമയത്തിനുള്ളിൽ മിനി സ്‌ക്രീനിന്റെ സ്വന്തം താരമായ വ്യക്തിയാണ് മാളവിക കൃഷ്ണദാസ്. . അഭിനയവും അവതരണവുമൊക്കെയായി സജീവമായ മാളവിക മികച്ചൊരു നര്‍ത്തകി കൂടിയാണ്. നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രെധ നേടുന്നത് .
സിനിമയിലും പരമ്പരകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയിരിക്കുകയാണ് താരം . സോഷ്യല്‍മീഡിയയില്‍ സജീവമായ താരം യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട്. നാളുകള്‍ക്ക് ശേഷമായി വീണ്ടുമൊരു ക്യുഎ വീഡിയോയുമായെത്തിയിരിക്കുകയാണ് മാളവിക കൃഷ്ണദാസ്. കരിയറിലെയും ജീവിതത്തിലേയും കാര്യങ്ങളെക്കുറിച്ചായിരുന്നു മാളവിക പറഞ്ഞത്.
പൊതുവെ അധികം റിസ്‌ക്കിലേക്ക് പോവാത്തൊരാളാണ് ഞാന്‍. കോളേജ് ടൈമില്‍ ക്ലാസ് കട്ട് ചെയ്യുന്ന റിസ്‌ക്ക് പോലും ഞാന്‍ ചെയ്തിട്ടില്ല. സ്‌കൈ ഡൈവിംഗാണ് എനിക്ക് ഇനി ചെയ്യാനുള്ളത്. റിസ്‌ക്കിനേക്കാളും കൂടുതല്‍ അതൊരു അഡ്വഞ്ചറാണ്. വീട്ടിലൊരു പട്ടിയുണ്ട്. കുഞ്ഞപ്പനെന്നാണ് പേര്. അവന്‍ വലുതാണ്. അവനെ എനിക്കൊരുപാട് ഇഷ്ടമാണ്. എന്നാല്‍ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അഴിച്ചുമാറ്റുകയാണെങ്കില്‍ ഞാന്‍ ഓടി എവിടേലും കയറും.
ചുരുക്കിപ്പറഞ്ഞാല്‍ റിസ്‌ക്കെടുക്കാന്‍ എനിക്കത്ര താല്‍പര്യമില്ലെന്നായിരുന്നു മാളവിക പറഞ്ഞത്. വീട് നവീകരണം നടക്കുന്നുണ്ട്. അത് റിസ്‌ക്കിയായൊരു തീരുമാനമാണ്.
വീട് നവീകരണം നേരത്തെ തീരുമാനിച്ചതാണ്. കുറച്ച് നല്ല കാര്യങ്ങള്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കല്യാണമാണെന്ന് എല്ലാവരും കണ്ടുപിടിച്ചു. അതിന് വേണ്ടി മാത്രമല്ല വീട് നവീകരിക്കുന്നത്. രണ്ടുംകൂടിയായപ്പോള്‍ ചെയ്യാമെന്ന് കരുതി. 2023 പകുതിയോടെ കല്യാണം പ്രതീക്ഷിക്കാം. അതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പറയാനായിട്ടില്ല. പ്രിപ്പറേഷന്‍സൊന്നും തുടങ്ങിയിട്ടില്ല. ആ സമയമാവുമ്പോള്‍ എല്ലാം ഞാന്‍ വെളിപ്പെടുത്താം.
അവരുടെ വീട്ടുകാരൊക്കെ ഇങ്ങോട്ടേക്ക് വരാനുണ്ട്. നിങ്ങളോട് ഞാന്‍ എല്ലാം പറയും. അവരുടെ ലീവും കാര്യങ്ങളുമൊക്കെ നോക്കണം. എന്റെ ഷോ കഴിയണം. അങ്ങനെ കുറേ കടമ്പകളുണ്ട്. കല്യാണവുമായി ബന്ധപ്പെട്ട എല്ലാ പ്രിപ്പറേഷന്‍സും ഞാന്‍ കാണിക്കാമെന്നായിരുന്നു മാളവിക പറഞ്ഞത്. ആരാണ് വരനെന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകള്‍.
ഭക്ഷണക്രമവും വ്യായാമവുമൊക്കെയായാണ് ഞാന്‍ തടി കുറച്ചത്. എങ്ങനെയാണ് തടി കുറച്ചതെന്ന് ഒരുപാട് പേര്‍ എന്നോട് ചോദിച്ചത്. 5 കിലോയാണ് എനിക്ക് കുറയ്ക്കാനായതെന്നായിരുന്നു മാളവിക പറഞ്ഞത്. സിഗരറ്റിന്റെ മണം പോലും പറ്റില്ല എനിക്ക്. മദ്യത്തോടും താല്‍പര്യമില്ല. അച്ഛന് അതിനോടൊന്നും താല്‍പര്യമില്ലായിരുന്നു. ഞാനും ഇന്നുവരെ അങ്ങനെയുള്ള പരിപാടികള്‍ക്കൊന്നും പോയിട്ടില്ലെന്നുമായിരുന്നു മാളവിക മറുപടിയായി പറഞ്ഞത്.
