News
മലൈകോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് ഈ ബോളിവുഡ് താരം
മലൈകോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തുന്നത് ഈ ബോളിവുഡ് താരം
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന മലൈകോട്ടൈ വാലിബന് എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.
എന്നാല്‍ ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ഉടന്‍ തന്നെ രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന് ലിജോ ജോസ് പെല്ലശ്ശേരി ഐ.എഫ്.എഫ്.കെ വേദിയില്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് . കന്നഡ നടന് ഡാനീഷ് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് നടനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മോഹന്‍ലാലിനും ലിജോ ജോസ് പെല്ലിശ്ശേരിക്കുമൊപ്പമാണ് തന്റെ 2023’ എന്നാണ് ഡാനിഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബോളിവുഡ് താരം വിദ്യുത് ജാംവാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് നടന് എത്തുന്നതത്രേ. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തില്‍ ഗുസ്തിക്കാരനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്.
