കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ് ഖാനെ നിര്‍ജ്ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള വാര്‍ത്ത പുറത്തെത്തിയത്. ബുധനാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാരൂഖിനെ വ്യാഴാഴ്ച ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
ഇപ്പോഴിതാ നടി മലൈക അറോറ താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. ആരോഗ്യ കാര്യങ്ങളിലും ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും അതീവശ്രദ്ധ പുലര്‍ത്തുന്ന ഒരാള്‍ കൂടിയാണ് മലൈക.
‘നമ്മള് നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവബോധമുള്ളവരായിരിക്കണമെന്നും ഞാന്‍ നിരന്തരം പറയുന്നത് അതുകൊണ്ടാണ്. അങ്ങനെയായാല്‍ മാത്രമേ പ്രകൃതി നമ്മളെ തിരിച്ച് സ്നേഹിക്കുകയുള്ളൂ. എന്നാല്‍ ശരിയാണ്, ഉഷ്ണ തരംഗം പോലെയുള്ള കാര്യങ്ങളില്‍ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല.
അതുകൊണ്ട് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങള്‍ ധരിക്കുക, സണ്‍സ്ക്രീന്‍ ഉപയോഗിക്കുക, കൈയ്യില്‍ കുട കൊണ്ടു നടക്കാന്‍ ശ്രമിക്കുക’ ഇതാണ് എനിക്ക് നിങ്ങള്‍ക്ക് നല്കാന് കഴിയുന്ന ചെറിയ ടിപ്പുകള്‍.
ഷാരൂഖിനൊപ്പം ഭാര്യ ഗൗരിയും മകള്‍ സുഹാന ഖാനും ആശുപത്രിയിലുണ്ടായിരുന്നു. നിലവില്‍ ഷാരൂഖിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ കാണാന്‍ വന്‍ ജനാവലിയായിരുന്നു ബുധനാഴ്ച ആശുപത്രിയില്‍ തടിച്ചു കൂടിയത്. ചൂട് താങ്ങാന്‍ കഴിയാതെയാണ് താരത്തിന് ആരോഗ്യപ്രശ്നമുണ്ടായത്. നിര്‍ജ്ജലീകരണവും തളര്‍ച്ചയും വന്നതിനൊപ്പം സൂര്യാഘാതവും ഏറ്റിരുന്നു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...