TV Shows
ഡിംപിളിന് വേണ്ടി തിങ്കൾ എന്നോട് ചെയ്തത്! അവരുടെ അമ്മയുടെ വാക്കുകളിൽ സകലവും വ്യക്തം ചങ്ക് തകർന്ന് മജിസിയ; ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ആരാധകർ!
ഡിംപിളിന് വേണ്ടി തിങ്കൾ എന്നോട് ചെയ്തത്! അവരുടെ അമ്മയുടെ വാക്കുകളിൽ സകലവും വ്യക്തം ചങ്ക് തകർന്ന് മജിസിയ; ഇത്രയും വേണ്ടിയിരുന്നില്ലെന്ന് ആരാധകർ!
ബിഗ് ബോസില്‍ പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഡിംപലും മജ്‌സിയയും മുന്നോട്ടുപോയത്. ഈ സീസണില്‍ ഏറ്റവും ചര്‍ച്ചയായ സൗഹൃദമാണ് ഇരുവരുടേത്.
അച്ഛന്റെ മരണത്തോടെ ഡിംപിൽ ഷോയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞ് മജ്‌സിയ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് ഒന്നടങ്കം ചർച്ചയായിരുന്നു. അതിനുള്ള മറുപടി ഡിംപലിന്റെ സഹോദരിയും അമ്മയും നല്‍കുകയും ചെയ്തു.
ഡിംപലിന്‌റെ സഹോദരി തിങ്കളില്‍ നിന്നും മോശം വാക്കുകള്‍ താന്‍ കേള്‍ക്കേണ്ടി വന്നെന്ന് മജ്‌സിയ പറഞ്ഞിരുന്നു. ഡിംപലിനെ കുറിച്ചുളള ബിഗ് ബോസ് ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ കോണ്‍ടാക്ടില്ലെന്നും ഡിംപലിന്‌റെ കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നുമാണ് മജ്‌സിയ പറഞ്ഞത്.
ഇപ്പോൾ ഡിംപലിന്‌റെ സഹോദരി തിങ്കളിനെതിരെ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മജ്‌സിയ. ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ വന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മജ്‌സിയ.
‘മജ്‌സിയയും തിങ്കളും സംസാരിക്കുന്ന കുറച്ച് ലൈവ് വീഡിയോസ് കണ്ടിരുന്നു ഇന്‍സ്റ്റഗ്രാമില്‍. തിങ്കളിനെ മലയാളി ഹൗസില്‍ കണ്ടിട്ടുണ്ട്. ജയിക്കണം എന്ന് തീരുമാനിച്ചാല്‍ തിങ്കള് ജയിച്ചിട്ടേ പോവൂ. അതുതന്നെയാണ് ഡിംപലും. തിങ്കള്‍ ശരിക്കും മജ്‌സിയയെ യൂസ് ചെയ്തതായി തോന്നി. ഡിംപലിനുളള മാര്‍ക്കറ്റിംങ് പോലെ യൂസ് ചെയ്തതായി തോന്നി. ഒന്ന് രണ്ട് വീഡിയോസ് കണ്ട് മജ്‌സിയ എന്തിനാണ് അത് ചെയ്തതെന്ന് വരെ തോന്നി പോയി. തിങ്കള്‍ ലൈവ് വീഡിയോയിലൂടെ ഡിംപലിനെ നന്നായി മാര്‍ക്കറ്റ് ചെയ്തു. മല്‍സരാര്‍ത്ഥികളുടെ ഫാമിലിയില്‍ നിന്നും ആരും വന്ന് അങ്ങനെ ചെയ്തിട്ടില്ല. തിങ്കളിന്‌റെ കഴിവായിരിക്കാം അത്. തിങ്കള്‍ അത് നന്നായി യൂസ് ചെയ്തു. തിങ്കള്‍ അത് യൂസ് ചെയ്തതാണെന്ന് മജ്‌സിയയ്ക്ക് തോന്നുന്നുണ്ടോ’ എന്നായിരുന്നു ഒരാള്‍ മജ്‌സിയയോട് ചോദിച്ചത്.
ഇതിന് മറുപടിയായി നന്നായിട്ട് തോന്നുന്നുണ്ട് എന്ന് മജ്‌സിയ പറഞ്ഞു. ഞാനത് മനസിലാക്കാന്‍ കുറെ വൈകി. ഇപ്പോ പറഞ്ഞത് സത്യമാണ്. മലയാളി ഹൗസ് എന്നത് കേട്ടു എന്നല്ലാതെ കൂടൂതല്‍ സ്റ്റഡീസ് ഒന്നും ഞാന്‍ നടത്തിയിട്ടില്ല. എന്നാല്‍ ഇങ്ങനെയും ഗെയിം കളിക്കാം. ഇതൊക്കെ ഗെയിമിന്‌റെ ഭാഗമാണ്. ഇതൊക്കെ മാര്‍ക്കറ്റിംഗ് ആണ് ഞാന്‍ ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍. ഒരു ടിവി ഷോയില്‍ എതിര്‍ഭാഗത്ത് മജ്‌സിയ ആയതുകൊണ്ട് മജ്‌സിയയെ എന്തുപറയാം. അവരെ ഒന്നും പറയാന്‍ കഴിയില്ല.
അത് എനിക്ക് മനസിലായത് ഡിംപലിന്‌റെ അമ്മയുടെ ഇന്റര്‍വ്യൂവിലാണ്. അമ്മ തന്നെ പറയുന്നുണ്ട്. അവള് നല്ല സുഹൃത്തായിരുന്നില്ല. നമ്മള് എപ്പിസോഡുകളെല്ലാം കണ്ടതല്ലെ എന്ന്. പിന്നെ എന്തിനാണ് പുറത്തുവന്ന് ഫാമിലിയുമായിട്ട് എന്നെ ക്ലോസാക്കിയത്. അവര്‍ക്ക് അന്നേ പറയാമായിരുന്നില്ലെ. മജ്‌സിയ ഞങ്ങളുമായിട്ട് കോണ്‍ടാക്ട് വെക്കരുത്. നിങ്ങള് ഒരിക്കലും നല്ല സുഹൃത്തല്ല. ഞങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം. അത് പറഞ്ഞില്ല. അപ്പോ അതിനര്‍ത്ഥം എന്താണ്. അവര്‍ക്ക് എന്നെ വേണമായിരുന്നു മാര്‍ക്കറ്റിംഗിന് വേണ്ടി. അപ്പോ അവര് യൂസ് ചെയ്തു. അകത്തും യൂസ് ചെയ്തു. പുറത്തും യൂസ് ചെയ്തെന്നാണ് മജ്‌സിയ പറയുന്നത്
