News
സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി നടൻ അജിത്ത്
സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി നടൻ അജിത്ത്
തമിഴ് സിനിമാ മേഖലയിലെ ടെക്‌നീഷ്യന്‍മാര്‍ക്ക് സഹായഹസ്തവുമായി നടൻ അജിത്ത്. ഫെഫ്‌സി (FEFSI) എന്ന സിനിമാ സംഘടനയ്ക്ക് 10 ലക്ഷം രൂപയാണ് അജിത്ത് നൽകിയത്. തമിഴ് സിനിമയിലെ 25,000 ടെക്‌നീഷ്യന്‍മാരാണ് ഫെഫ്‌സി സംഘടനയില്‍ ഉള്ളത്.
കരുണക്കിപ്പോള്‍ കോടമ്പക്കത്ത് ഒരു പേരുണ്ട്, അജിത്ത്” എന്ന കുറിപ്പോടെയാണ് ഈ വിവരം നടിയും സാമൂഹിക പ്രവര്‍ത്തകയുമായി കസ്തൂരി പങ്കുവച്ചിരിക്കുന്നത്.
ഇതിന് മുൻപ് തമിഴ്‌നാട്ടിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ അജിത്ത് സംഭാവന നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് 25 ലക്ഷം രൂപ സംഭാവന ചെയ്തത്.
നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം, വലിമൈ ആണ് അജിത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം. നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
