Malayalam Breaking News
ദേവികയായി മാല പാർവതിയുടെ കരുത്തുറ്റ വേഷം സച്ചിനിൽ !
ദേവികയായി മാല പാർവതിയുടെ കരുത്തുറ്റ വേഷം സച്ചിനിൽ !
By
തിയേറ്ററിലേക്ക് ഏതാണ് ഒരുങ്ങുകയാണ് . ധ്യാൻ ശ്രീനിവാസൻ ഒരിടവേള്ക്ക് ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ അന്ന രാജൻ ആണ് നായിക .സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം എത്തുന്നത് .
ചിത്രത്തിൽ മാല പാർവതിയും പ്രധന വേഷത്തിൽ എത്തുന്നു. ദേവിക എന്ന നാടൻ കഥാപാത്രമായാണ് മാല പാർവതി എത്തുന്നത് . എസ്.എൽ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ രചന. ധ്യാനിനെ കൂടാതെ അജുവർഗ്ഗീസ്, ഹരീഷ് കണാരൻ, മണിയൻ പിള്ള രാജു, രമേശ് പിഷാരടി, മാല പാർവ്വതി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്ന രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.ചിത്രം ഏപ്രിൽ 15 നു തിയേറ്ററുകളിൽ എത്തും.
mala parvathy as devika in sachin movie