Malayalam
സിനിമയിലേയ്ക്ക് ചാൻസ് ചോദിച്ചാൽ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും ചോദിക്കുന്നത്; മാല പാർവതി
സിനിമയിലേയ്ക്ക് ചാൻസ് ചോദിച്ചാൽ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും ചോദിക്കുന്നത്; മാല പാർവതി
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് മാല പാർവതി. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഓഡിഷനിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാത്തവർ വീണ്ടും സിനിമയിലേയ്ക്ക് ചാൻസ് ചോദിച്ചാൽ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുകയെന്ന് പറയുകയാണ് മാലാ പാർവതി.
കുറച്ച് നാളുകൾക്ക് മുമ്പ് നടി ഹന്ന റെജി കോശിയോട് കൂടെ കിടന്നിട്ട് ആണോ അവസരം ലഭിച്ചത് എന്ന് ഒരു അവതാരക ചോദിച്ചത് വിവാദമായിരുന്നു. ഈ വിഷയത്തെ കുറിച്ചായിരുന്നു മാല പാർവതിയുടെ പ്രതികരണം. മോഹൻലാൽ, ശ്രീവിദ്യ എന്നിവരുടെയൊക്കെ അഭിമുഖങ്ങൾ ഞാനും എടുത്തിട്ടുണ്ട്.
എന്നാൽ അന്ന് ക്ലിക്ക് ബൈറ്റ് ഇല്ലായിരുന്നു. ഇത്തരം ചോദ്യം ചോദിക്കുന്നവരുടെ പ്രതിഫലം എത്രയായിരിക്കുമെന്ന് ഊഹിക്കാം. അങ്ങനെയുള്ളപ്പോൾ നിങ്ങൾ കൂടെ കിടന്നിട്ടാണോ സിനിമ കിട്ടുന്നതെന്ന് ചോദിക്കുമ്പോൾ ഇങ്ങനെ വേണം ഇനി ഇന്റർവ്യൂ എടുക്കാൻ എന്ന് ഞാനും പഠിക്കുകയാണെന്ന്.
അവരെ തിരുത്താൻ പോയിട്ട് കാര്യമില്ല. ഇതാണല്ലേ ട്രെൻഡ് എന്ന് പറയേണ്ടി വരും. പിന്നെ ആ കുട്ടി ഇന്റർവ്യൂന് ശേഷം പറഞ്ഞ ചില കാര്യങ്ങളുണ്ട്. താൻ പലയിടത്ത് പോയപ്പോഴും കൂടെ കിടക്കാമോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ സ്വാഭാവികമായിട്ടും എല്ലാവർക്കും അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടാവുമല്ലോ എന്ന്.
അത് നൂറ് ശതമാനം ശരിയായ കാര്യമാണ്. നമുക്ക് ആ പണി അറിയണം. ഇല്ലെങ്കിൽ കൂടെ കിടക്കാമോ എന്ന് ആളുകൾ ചോദിക്കും. നമ്മളൊരു ഓഡിഷന് പങ്കെടുത്തിട്ട് ആവറേജ് പെർഫോമൻസാണ് കാഴ്ച വെച്ചതെന്ന് വിചാരിക്കുക. എന്നിട്ട് വീണ്ടും ആ സിനിമയിലേക്ക് ചാൻസ് തരുമോന്ന് ചോദിച്ചാൽ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുക.
അഭിനയിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. അത് നടക്കണമെങ്കിൽ കൂടെ കിടക്കണമെന്ന് ആളുകൾ പറയും. കാരണം അവർക്ക് അതുകൊണ്ട് മാത്രമേ അവരെ കൊണ്ടുള്ള ഉപകാരമുള്ളു.
സിനിമയിൽ നമ്മൾ സംവിധായകന്റെ ആവശ്യമായിരിക്കണം. എന്നാൽ മാത്രമേ നമ്മളെ വിളിക്കുകയുള്ളു. നമ്മുടെ സ്‌കിൽ എത്രത്തോളം ഉണ്ടെന്ന് തെളിയിക്കുകയാണ് ശരിക്കും വേണ്ടത് എന്നാണ് മാല പാർവതി പറയുന്നത്.
