Malayalam
ആളുടെ ചെറുപ്പമാണ് ഈ കമന്റ് പറയിപ്പിച്ചത്; വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായൊരു അനുഭവത്തെ കുറിച്ച് മാല പാര്‍വതി
ആളുടെ ചെറുപ്പമാണ് ഈ കമന്റ് പറയിപ്പിച്ചത്; വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായൊരു അനുഭവത്തെ കുറിച്ച് മാല പാര്‍വതി
മലയാളികള്‍ക്ക് സുപരിചിതയാണ് മാല പാര്‍വതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരം പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായൊരു അനുഭവമാണ് നടി പങ്കുവെച്ചിരിക്കുന്നത്. പ്രായമായ സ്ത്രീ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് മാലാ പാര്‍വതി കുറിക്കുന്നത്. ആ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ഒരാളുടെ വാക്കുകളാണ് ഈ കുറിപ്പെഴുതാന്‍ കാരണമായതെന്നും നടി പറയുന്നു.
”കഴിഞ്ഞ ദിവസം ഒരു വിമാന യാത്രയ്ക്കിടയില്‍ നടന്ന ഒരു സംഭവം മനസ്സില്‍ നിന്ന് മായുന്നില്ല. പ്രായമായ ഒരു അമ്മയും, അവരുടെ കുടുംബവും ആ ഫ്ലൈറ്റില്‍ ഉണ്ടായിരുന്നു. ഫ്ലൈറ്റ് ലാന്‍ഡ് ചെയ്ത ശേഷം, ‘സീല്റ്റ് ബെല്‍റ്റ് ഇട് എന്ന് ഒരല്പം ഉച്ചത്തില്‍ ഉള്ള ഒരു ശാസന കേട്ടാണ് ഞാന്‍ നോക്കിയത്.
നൈറ്റിയാണ് വേഷം. എന്തോ ഒരു സുഖമില്ലായ്മ തോന്നും, അവരെ കണ്ടാല്‍. അവരുടെ അടുത്തിരുന്ന സ്ത്രീ സമാധാനിപ്പിക്കുന്നുണ്ട്. ഇനി സീറ്റ് ബെല്‍റ്റ് വേണ്ട.. വീല്‍ ചെയര്‍ വരും എന്നൊക്കെ. പക്ഷേ അവര്‍ വിഷമിക്കുകയാണ്. ”സീറ്റ് ബെല്‍റ്റ് ഊരാന്‍ പാടില്ല. അവര്‍ വന്ന് ഊരി തരും.” ആകുലപ്പെടുകയാണ് .
അപ്പോള്‍ ആ അമ്മയുടെ കൂടെ ഉള്ള ആള്, അല്പം പുച്ഛത്തില്‍ പറഞ്ഞു. ഉം..”ഇനി പൈലറ്റ് വരും, സീറ്റ് ബെല്‍റ്റ് ഊരാന്‍”. മകനോ, മരുമകനോ ആവും. എനിക്കെന്തോ പെട്ടെന്ന് സങ്കടം വന്നു.
ആളുടെ ചെറുപ്പമാണ് ഈ കമന്റ് പറയിപ്പിച്ചത്. വാര്‍ധക്യവും, വാര്‍ധക്യത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങളും ഓര്‍മക്കുറവും ആര്‍ക്കും വരാവുന്നത്. കൂടെയുള്ളവര്‍ക്ക് അവരോട് സ്നേഹമായി ഇടപെടാം. അവര്‍ക്ക് വയ്യാഞ്ഞിട്ടല്ലെ? അവരുടെ ഭയത്തിനോ, ആശങ്കയ്ക്കോ.. അടിസ്ഥാനമുണ്ടാവില്ല. പക്ഷേ അവരുടെ ഭയം സത്യമാണ്.”എന്നും മാലാ പാര്‍വതി പറഞ്ഞു.
