ആര്.എസ്.എസിനും എ.ബി.വി.പിക്കുമെതിരെ ശക്തമായി പ്രതികരിച്ച് നടി മാലാ പാര്‍വതി.ചാനല്‍ ചര്‍ച്ചകള്‍ ആര്.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി മരുകയാണെന്നാണ് താരം പറയുന്നത്.ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമം വിഷയമാക്കി മീഡിയ വണ്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് മാലാ പാര്‍വതി പ്രതികരിച്ചത്. യുക്തിക്ക് നിരക്കാത്ത നുണകള്‍ എല്ലാ ചാനലുകളിലും വന്ന് വിളിച്ച് പറയുന്നു, ഇവര്‍ക്ക് ഈ ഇടം നല്‍കുന്നത് ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന അനീതിയാണെന്നും മാല പാര്‍വതി ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
‘ആര്.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി ചര്‍ച്ചകള്‍ മാറുന്നു എന്ന് പറയാതെ വയ്യ. അതിശയിപ്പിക്കുന്ന, യുക്തിക്ക് നിരക്കാത്ത നുണകള്‍ എല്ലാ ചാനലുകളിലും വന്ന് വിളിച്ച് പറയുന്നു.ഇവര്‍ക്ക് ഈ ഇടം നല്‍കുന്നത് ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന അനീതിയാണ്.ഇന്ന് മീഡിയ വണ്‍ ചര്‍ച്ചയില്‍ അമുദയ്ക്ക് നേരെ ഹിന്ദു ഐക്യവേദിയുടെ ആര്.വി.ബാബു നടത്തിയ ആക്രോശത്തെ അപലപിക്കേണ്ടതാണ്! ഞാന്‍ എന്നാലാവുന്ന വിധം അപലപിക്കുന്നു. അമുദയോട് മാപ്പ് പറയുന്നു.’
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....