Connect with us

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല; സുരേഷ് ഗോപിയെപ്പോലെ ഒരു നേതാവ് നാട് ഭരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; മേജര്‍ രവി

Malayalam

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല; സുരേഷ് ഗോപിയെപ്പോലെ ഒരു നേതാവ് നാട് ഭരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; മേജര്‍ രവി

ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല; സുരേഷ് ഗോപിയെപ്പോലെ ഒരു നേതാവ് നാട് ഭരിക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; മേജര്‍ രവി

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ചര്‍ച്ചയിലാണ് കേരളം. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി പട്ടികയുടെ അവസാന ഘട്ട തയാറെടുപ്പിലും. ഇത്തവണ കടുത്ത മത്സരത്തിന് തയ്യാറാക്കുകയാണ് ബിജെപിയും. തൃശൂരില്‍ സുരേഷ് ഗോപിയും പത്തനംതിട്ടയില്‍ പി സി ജോര്ജും ഇപ്പോഴിതാ ചാലക്കുടിയില്‍ സംവിധായകന്‍ മേജര്‍ രവിയുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മേജര്‍ രവി അടുത്തിടെയാണ് ബിജെപിയില്‍ അംഗത്വം എടുത്തത്.

ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ സന്ദര്‍ശിച്ച ശേഷമാണ് അംഗത്വം എടുത്തത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധരാവുമെന്ന് ഇവര്‍ അറിയിച്ചിരുന്നു.

ഇതിന് മുമ്പ് പലപ്പോഴും സുരേഷ് ഗോപിയെ പിന്തുണച്ച് മേജര്‍ രവി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഇങ്ങനെ, സുരേഷ് ഗോപി പോലൊരു നേതാവിനെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നത്.

അദ്ദേഹം ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, ഏവരും അവരവരുടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ വളരെ വിസ്മയമാണ്. സുരേഷ് ഗോപി യാതൊന്നിന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്റെ തന്നെ സമ്പാദ്യത്തില്‍ നിന്നും പണം മുടക്കി അദ്ദേഹം ചെയ്യാറുള്ള പല കാര്യങ്ങളും എനിക്ക് നേരിട്ട് അറിയാവുന്നതാണെന്നും മേജര്‍ രവി പറയുന്നു.

അങ്ങനെ ഉള്ള ആ മനുഷ്യനെ കുറിച്ച് പല ട്രോളുകളും, പരിഹാസങ്ങളും ഇറക്കുന്നത് കാണാം.. എനിക്ക് തോന്നുന്നത് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത് ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ചിലവന്മാര്‍ ആണ്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായ കര്‍മ്മങ്ങള്‍ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം പിയും ചെയ്യുന്നില്ല, അവര്‍ ചെയ്യാത്തത് പോലും സ്വന്തം കാശു മുടക്കിയാണ് അദ്ദേഹം ചെയ്യുന്നത്.

അതേ,സമയം അദ്ദേഹം ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ അവിടെ അദ്ദേഹം എനിക്കിത്ര തുക വേണമെന്ന് ബാര്‍ഗയിന്‍ ചെയ്യും, എന്നാല്‍ ആ വാങ്ങുന്നത് അപ്പുറത്തു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുള്ള ആളാണ് ഞാന്‍.

എന്നാല്‍ ഇതെല്ലം കണ്ടശേഷം ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇതൊക്കെ പുറത്ത് പറയുന്നില്ല എന്ന്.. ഇതൊക്കെ പറയാനുള്ളതാണോ ചേട്ടാ അതൊക്കെ അങ്ങ് പൊയ്‌ക്കൊണ്ടിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയുള്ള നേതാവിനെയാണ് എന്നെ പോലെയുള്ള പട്ടാളക്കാര്‍ കാണാന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

More in Malayalam

Trending