Connect with us

മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു, തലയില്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

Malayalam

മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു, തലയില്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു, തലയില്‍ അടിച്ചു; തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തന്നെ തിളങ്ങി നില്‍ക്കുന്ന താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. നടി മേനകയുടെയും നിര്‍മാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീര്‍ത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകള്‍ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്.

പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്. അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ കീര്‍ത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. എന്നാലിപ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ഭയാനകമായൊരു സംഭവത്തെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

കീര്‍ത്തി നായികയായി അഭിനയിക്കുന്ന സൈറണ്‍ എന്ന സിനിമ റിലീസിനൊരുങ്ങുകയാണിപ്പോള്‍. ജയം രവി നായകനായിട്ടെത്തുന്ന ചിത്രം ഫെബ്രുവരി പതിനാറിന് തിയേറ്ററുകളിലേക്ക് എത്തും. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു കീര്‍ത്തിയടക്കമുള്ള താരങ്ങള്‍. അങ്ങനൊരു പ്രൊമോഷനിടയിലാണ് തന്റെ ജീവിതത്തിലുണ്ടായ ഞെട്ടിക്കുന്നൊരു സംഭവത്തെ കുറിച്ച് കീര്‍ത്തി പങ്കുവെച്ചത്.

‘ഒരു ദിവസം രാത്രിയില്‍ തന്റെ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്റെ ശരീത്തില്‍ കൈവെച്ചു. അത് മനസിലായ ഉടനെ താന്‍ ആളുടെ കവിളില്‍ അടിച്ചു. അതിന് ശേഷം താനും സുഹൃത്തും മുന്നോട്ട് നടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോള്‍ തന്റെ തലയില്‍ കനത്തൊരു അടിയേറ്റുവെന്ന് കീര്‍ത്തി പറയുന്നു.

അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ തിരിഞ്ഞ് നോക്കിയപ്പോഴാണ് നേരത്തെ അടി കൊടുത്ത മദ്യപന്‍ തന്റെ തലയ്ക്കിട്ട് അടിച്ചിട്ട് ഓടി രക്ഷപ്പെടുകയാണെന്ന് മനസിലായത്. ഉടന്‍ തന്നെ സുഹൃത്തിനോടൊപ്പം അയാളെ ഓടിച്ചിട്ട് പിടിച്ചു. എന്നിട്ട് അടുത്തുള്ള പോലീസ് ബൂത്തില്‍ ഏല്‍പ്പിച്ചുവെന്നും അതിന് ശേഷമാണ് താന്‍ പോയതെന്നും’, കീര്‍ത്തി വെളിപ്പെടുത്തുന്നു.

കീര്‍ത്തി സുരേഷ് പൊലീസ് ഓഫീസറുടെ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് സൈറണ്‍. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ പുറത്തു വന്നിരുന്നു. അനുപമ പരമേശ്വരനാണ് ജയം രവി ചിത്രത്തില്‍ നായികയായി എത്തുന്നത്. ആന്റണി ഭാഗ്യരാജാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു ആക്ഷന്‍ ഇമോഷണല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ഥി, അശ്വിന്‍ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകന്‍ പെരുമാള്‍, കുമാര്‍ നടരാജന്‍, വിനോദ് കിഷന്‍, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്ജന തിവാരി എന്നിങ്ങനെ നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്.

നടി മേനകയുടെയും നിര്‍മാതാവ് സുരേഷ് കുമാറിന്റെയും മകളായിട്ടാണ് കീര്‍ത്തി സിനിമയിലേക്ക് എത്തുന്നത്. മലയാളത്തിലൂടെയായിരുന്നു തുടക്കം. എന്നാല്‍ തമിഴിലേക്ക് പോയതിന് ശേഷമാണ് കീര്‍ത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോള്‍ ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീര്‍ത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നത്. ബേബി ജോണ്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുണ്‍ ധവാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രം വിജയ്യുടെ സൂപ്പര്‍ഹിറ്റ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്.

അതേസമയം, മാമന്നന്‍, ഭോല ശങ്കര്‍,ദസറ എന്നീ സിനിമകളാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ കീര്‍ത്തിയുടേതായി അണിയറയില്‍ ഉണ്ട്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായക കഥാപാത്രമായിട്ട് എത്തിയത്. കീര്‍ത്തി സുരേഷ് ചിരഞ്ജീവിയുടെ സഹോദരി കഥാപാത്രമായിരുന്നു ഭോലാ ശങ്കറില്‍ ചെയ്തത്. വേതാളം എന്ന അജിത്ത് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായിരുന്നു ഭോലാ ശങ്കര്‍. കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് നാനി നായകനായ ദസറയായിരുന്നു.

More in Malayalam

Trending