Connect with us

“അന്ന് ദിലീപിനും വേണമെങ്കില്‍ പറയാമായിരുന്നു, എനിക്ക് അമ്മ എന്നൊരു അസോസിയേഷനുണ്ട് അവര് അന്വേഷണം നടത്തി തീരുമാനിക്കട്ടേ എന്ന്” – ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ മേജർ രവി

Malayalam Breaking News

പരാതി ലഭിച്ച് 70 ദിവസങ്ങൾ പിന്നിട്ടിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗീക അതിക്രമത്തിന് അറസ്റ്റ് ചെയ്യാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സജീവമാകുന്നത്. നടി ആക്രമിക്കപെട്ടപ്പോൾ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ഉത്തരവാദിത്തം എന്തുകൊണ്ട് ഫ്രാങ്കോയോട് കാണിക്കുന്നില്ല എന്ന ചോദ്യമാണുയരുന്നത്.

ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവുമായി സംവിധായകന്‍ മേജര്‍ രവിയും രംഗത്തെത്തി . കൊച്ചിയിലെ ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുമ്പോഴായിരുന്നു മേജര്‍ രവിയുടെ പ്രസ്താവന.

‘ഞാനൊരു ചെറിയ ഉദാഹരണം പറയാം. ഇതേപോലൊരു പരാതിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെയും അറസ്റ്റ് ചെയ്തത്. ദിലീപിനും വേണമെങ്കില്‍ പറയാമായിരുന്നു, എനിക്ക് അമ്മ എന്നൊരു അസോസിയേഷനുണ്ട് അവര് അന്വേഷണം നടത്തി തീരുമാനിക്കട്ടേ എന്ന്. പക്ഷെ, അങ്ങനെ ആരും പറഞ്ഞില്ല. ഇത്തരം സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ അസോസിയേഷനുകളുടെ പിന്തുണയോടെ നേരിടുകയല്ല വേണ്ടത്’ – മേജര്‍ രവി പറഞ്ഞു.

പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും ബിഷപ്പിന് എതിരെ നടപടി എടുക്കാതെ ഇരിക്കുന്ന വിഷയത്തെയാണ് മേജര്‍ രവി വിമര്‍ശിക്കുന്നത്.‘ഇത്തരത്തിലൊരു പരാതി ഉണ്ടായാല്‍, ബിഷപ്പ് ഫ്രാങ്കോയുടെ പദവി നോക്കാതെ നടപടി എടുക്കുകയാണ് വേണ്ടത്. ഒരു സഭയ്ക്കും പൊതുസമൂഹത്തോട് ഉത്തരം പറയാന്‍ കഴിയില്ല. അഭയാ കേസും ഏതാണ്ട് സമാന സാഹചര്യത്തിലുള്ളതാണ്. 26 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളെ സമൂഹം സഹിച്ചു വെറുതെ ഇരിക്കരുത്’ – മേജര്‍ രവി പറഞ്ഞു.

major ravi about franko mulakkals arrest

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top