Connect with us

നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ആദ്യം രാജുവിന്റെ നേര്‍ക്കായിരുന്നു ആക്രമണം… ഇപ്പോള്‍ എന്റെ നേര്‍ക്കായി… കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തിയത് ഈ ട്രോളുകളാണ്: ട്രോളര്‍മാര്‍ക്ക് മറുപടിയുമായി മല്ലിക സുകുമാരന്‍

Malayalam Breaking News

നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ പൃഥ്വിരാജിന്റെ നേര്‍ക്കായിരുന്നു സമൂഹമാധ്യമങ്ങള്‍ ആക്രമണമെന്നും ഇപ്പോള്‍ അത് തന്റെ നേര്‍ക്കായെന്നും മല്ലിക സുകുമാരന്‍ പറയുന്നു. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുന്നത് ഈ ട്രോളുകള്‍ കണ്ടശേഷമാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

മല്ലിക സുകുമാരന്റെ വാക്കുകളിലേയ്ക്ക്-

അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ളവരാണ് മലയാളികള്‍. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ നേരത്തെ രാജുവിന്റെ നേര്‍ക്കായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആക്രമണം. അഹങ്കാരി, താന്തോന്നി, വലിയ വായില്‍ സംസാരിക്കുന്നവന്‍ എന്തെല്ലാം വിശേഷണങ്ങളായിരുന്നു. പിന്നീട് ഈ ആക്രമിച്ചവര്‍ തന്നെ രാജുവിന് പൂച്ചെണ്ടുകള്‍ നല്‍കി എന്നത് ചരിത്രം.

കഴിഞ്ഞ കുറച്ചുനാളായി എന്റെ നേരെയാണ് ട്രോളുകള്‍. പക്ഷേ ഞാന്‍ കഴിവതും ഇതിനൊന്നും പ്രതികരിക്കാന്‍ പോകാറില്ല. കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത് ഈ ട്രോളുകള്‍ കണ്ട ശേഷമാണ്. കുറച്ചു പേര്‍ക്ക് അതിലൂടെ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അതവരുടെ കാര്യം. ട്രോളന്മാരോട് പറയാനുള്ളത് നിലപാടുകളില്‍ ഒരു സത്യസന്ധത വേണമെന്നാണ്. ഒന്നുകില്‍ ശുദ്ധമായ തമാശയായിരിക്കണം. ആര്‍ക്കും മുന്‍വിധികളില്ലാതെ ചിരിക്ക് വക നല്‍കുന്നതായിരിക്കണം. അല്ലെങ്കില്‍ വിമര്‍ശനം കാമ്പുള്ളതായിരിക്കണം.

പക്ഷേ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന ഭൂരിഭാഗം ട്രോളുകളും വെറുപ്പും പരിഹാസവും വിദ്വേഷവും നിറഞ്ഞതാണ്. സ്വന്തം അമ്മയ്‌ക്കോ പെങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ ആണ് ഈ അവസ്ഥ വരുന്നെങ്കില്‍ എന്ന് ഒരുനിമിഷം ആലോചിക്കണം. ചെറുപ്പക്കാര്‍ പ്രതികരിക്കണം, പക്ഷേ പ്രതികരണം സത്യസന്ധമായിരിക്കണം. ഈ ട്രോളൊക്കെ ഇപ്പോള്‍ വന്നതല്ലേ, അതിനു മുന്‍പും മല്ലിക സുകുമാരന്‍ ഇവിടെയുണ്ടായിരുന്നു. നമുക്ക് ഈ വിമര്‍ശകരെ ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല.

Mallika Sukumaran reacts to trolls

More in Malayalam Breaking News

Trending

Recent

To Top