Malayalam
കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെർമല്‍ സ്കാനർ നൽകി മേജർ രവി
കെഎസ്ആർടിസി ഡിപ്പോയ്ക്ക് തെർമല്‍ സ്കാനർ നൽകി മേജർ രവി
Published on
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തെർമൽ സ്കാനർ നൽകി സംവിധായകൻ മേജർ രവി.
എടത്വ കെഎസ്ആർടിസി ഡിപ്പോയ്ക്കാണ് തെർമൽ സ്കാനർ നൽകിയത് . കെഎസ്ആർടിസി എംപാനൽ കണ്ടക്ടർ ഷിബിയുടെ അഭ്യർഥന മാനിച്ചായിരുന്നു സഹായവുമായി താരം എത്തിയത്.
കോവിഡ് കാലത്തും രാപ്പകൽ ഇല്ലാതെ പണിയെടുക്കുന്ന ബസ് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് താൻ ഇങ്ങനെയൊരു പ്രവർത്തി ചെയ്തതെന്ന് മേജർ രവി പറയുന്നു. ‘ഈ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കുടുംബമുണ്ട്. അവർക്കു വേണ്ടി ഒരു പ്രതിരോധം. നമ്മളാൽ പറ്റുന്ന സഹായം ചെയ്യുക.’–മേജർ രവി പറയുന്നു.
ഈ പരീക്ഷണകാലത്ത് നിരവധി കുടുംബങ്ങൾക്കും സഹായവുമായി മേജർ രവി എത്തിയിരുന്നു. കൂടാതെ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായി േചർന്നും സഹായപ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുവരുന്നുണ്ട്.
Continue Reading
You may also like...
Related Topics:Major Ravi
