മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് ഇനി സിനിമ കാണാന്‍ പോവില്ല, ആ നടന് മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും അത്ര മെച്ചപ്പെട്ട നടന്മാരല്ല; തുറന്ന് പറഞ്ഞ് കനി കുസൃതിയുടെ പിതാവ് മൈത്രേയന്
മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് ഇനി സിനിമ കാണാന്‍ പോവില്ല, ആ നടന് മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും അത്ര മെച്ചപ്പെട്ട നടന്മാരല്ല; തുറന്ന് പറഞ്ഞ് കനി കുസൃതിയുടെ പിതാവ് മൈത്രേയന്
മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് ഇനി സിനിമ കാണാന്‍ പോവില്ല, ആ നടന് മുന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലും അത്ര മെച്ചപ്പെട്ട നടന്മാരല്ല; തുറന്ന് പറഞ്ഞ് കനി കുസൃതിയുടെ പിതാവ് മൈത്രേയന്
തന്റെ നിലപാടുകള്‍കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വ്യക്തിയാണ് മൈത്രേയന്. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകളെ പറ്റി തന്റെ അഭിപ്രായം തുറന്നുപറയുകയാണ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ മൈത്രേയന്. സമകാലിക മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളെ മുന്നില്‍ കണ്ട് മാത്രമാണ് സിനിമകള്‍ ഉണ്ടാവുന്നതെന്നും. അതുകൊണ്ട് തന്നെ മികച്ച സിനിമകള്‍ ഉണ്ടാവാന്‍ ഇതൊരു പരിമിധിയാണെന്നും മൈത്രേയന് പറഞ്ഞു.
‘വ്യത്യസ്തമായ കഥാപാത്രങ്ങളെ ഒരേപോലെ തന്മയത്തത്തോടെ അവതരിപ്പിച്ച ആളാണ് ജഗതി ശ്രീകുമാര്‍ എന്നതില്‍ സംശയമൊന്നുമില്ല. പണം കൊണ്ടും ആധിപത്യം കൊണ്ടും ആളുകളെ കോര്‍ഡിനേറ്റ് ചെയ്യാനുള്ള കഴിവ് കൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും മലയാള സിനിമയില്‍ മുന്നില്‍ നില്‍ക്കുന്നത്.
ഈ മഹാനടന്മാരൊന്നും ജഗതിയുടെ മുന്നില്‍ അത്ര മെച്ചപ്പെട്ട നടന്മാരല്ല. അത് അഭിനയത്തിനെ പറ്റി അറിയുന്ന ആര്‍ക്കും കാണാവുന്ന കാര്യമാണ്. അങ്ങനെ പറയുമ്പോള്‍ മോഹന്‍ലാലിന് അഭിനയിക്കാന്‍ അറിയില്ല എന്നല്ല.
മോഹന്‍ലാലിന്റെ സിനിമ കാണാനായി മാത്രം പോയിരുന്ന ഒരു കാലം എനിക്കുണ്ട്. മോഹന്‍ലാല്‍ ഉള്ളതുകൊണ്ട് ഇനി പോവില്ല എന്ന് തീരുമാനിച്ചിരിക്കുന്ന ഒരുകാലമാണ് ഇനി. അയാള്‍ക്ക് വേണ്ടി സിനിമ ഉണ്ടാക്കുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്. കഥാപാത്രത്തിന് വേണ്ടി ജീവിക്കുന്ന നടനല്ല അയാളിന്ന്.
മമ്മൂട്ടിയും അങ്ങനെയാണ്, ചില സിനിമകളിലൊക്കെ മാറ്റമുണ്ടെന്ന് മാത്രം. ജഗതി അങ്ങനെയല്ലായിരുന്നു. ജഗതിക്ക് വേണ്ടി കഥാപാത്രങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി എഴുതുന്ന കഥയ്ക്ക് അകത്ത് സ്വാഭാവികമായ ഒരു കഥാപാത്രം ജഗതി ചെയ്യുമ്പോള്‍ ഏറ്റവും മികച്ചതാവുന്നു.
ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്, തിലകന്, നെടുമുടി വേണു ഇവരൊക്കെ അങ്ങനെ തന്നെയായിരുന്നു. തന്റെ മകളായ കനി കുസൃതി ഒരു കടുത്ത മോഹന്‍ലാല്‍ ആരാധിക ആയിരുന്നെന്നും ഇപ്പോള്‍ അങ്ങനെയാണോ എന്ന് തനിക്ക് അറിയില്ലെന്നും മൈത്രേയന് കൂട്ടിചേര്‍ത്തു.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...