എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, ചിലപ്പോള്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല; മഹിമ നമ്പ്യാര്‍
ആര്‍.ഡി.എക്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന സിനിമയിലൂടയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തമഴിലും തെലുങ്കിലുമാണ് കൂടുതലും അവസരങ്ങള്‍ ലഭിച്ചത്. മലയാളത്തിലേക്ക് മാസ്റ്റര്‍ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കരിയറില്‍ മലയാളത്തില്‍ ബ്രേക്ക് നല്‍കിയത് ആര്‍ഡിഎക്‌സ് ആണ്.
മഹിമ നമ്പ്യാര്‍ മലയാളിയാണെന്ന് തന്നെ പലരും തിരിച്ചറിഞ്ഞത് ആര്‍ഡിഎക്‌സില്‍ അഭിനിക്കുമ്പോഴാണ്. ആര്‍ഡിഎക്‌സിന് ശേഷം മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ജയ് ഗണേഷ്. ജയ് ഗണേഷിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു.
ആര്‍ഡിഎക്‌സില്‍ മഹിമ നമ്പ്യാരുടെ നിറം ടോണ്‍ ഡൗണ്‍ ചെയ്തിട്ടാണ് അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് വലിയ സൗന്ദര്യം ഒന്നുമുള്ളതായി തോന്നുന്നില്ലെന്നും ഒരു കഥാപാത്രത്തിന് വേണ്ടി ടോണ്‍ ഡൗണ്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യണമെന്നും മഹിമ പറഞ്ഞു.
എനിക്ക് വലിയ സൗന്ദര്യം ഉണ്ടെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പക്ഷെ ഞാന്‍ പ്ലസന്റ് ആയി നില്‍ക്കുന്നതുകൊണ്ടോ ഒരുപാട് ചിരിക്കുന്നതുകൊണ്ടോ ആയിരിക്കാം ഞാന്‍ സുന്ദരിയാണെന്ന് ആള്‍ക്കാര്‍ക്ക് തോന്നുന്നത്.
ചിരിക്കാതെ ദേഷ്യം പിടിച്ചിരുന്നാല്‍ ഞാന്‍ ഒട്ടും സുന്ദരിയല്ല. കളര്‍ ടോണ്‍ കുറച്ച് അഭിനയിക്കുന്ന സമയത്ത് അതില്‍ ഒരു നെഗറ്റീവ് ഉണ്ടെന്നൊന്നും തോന്നുന്നില്ല എന്നും മഹിമ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ചെയ്യുന്ന റോളുകളില്‍ ഒരു വ്യത്യസ്തത കൊണ്ടു വരാന്‍ പറ്റുമല്ലോ എന്നും മഹിമ പറയുന്നു. മലയാളത്തില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല.
അടുത്താണ് ഹീറോയിന്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്. പക്ഷെ തമിഴിലാണെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴില്‍ അമ്മയായിട്ടും, സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടും വില്ലന്‍ ആയിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും മഹിമ പറയുന്നു.
കണ്ടാല്‍ പാവം തോന്നിക്കുന്ന ക്രൂരയായ കൊ ലപാതകിയുടെ വേഷം ചെയ്തിട്ടുണ്ട്. സാധാരണ ഹീറോയിന്‍ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതായത് തമിഴില്‍ അങ്ങനെ ഒരു വ്യത്യസ്തത ശ്രമിക്കാന്‍ സാധിച്ചിട്ടുണ്ട്. മേക്ക് അപ്പ് എന്ന് പറയുന്ന ഡിപാര്‍ട്‌മെന്റ് ഉള്ളത് തന്നെ അതിനാണല്ലോ.
നമ്മളെ ഏത് രീതിയില്‍ കാണിക്കണം എന്ന് ആഗ്രഹിക്കുന്നോ അതിന് വേണ്ടിയാണല്ലോ ഈ വിഭാഗങ്ങള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നത്. ഒരു കാരക്ടര്‍ ഡസ്‌കി സ്‌കിന്നിലാണെങ്കില്‍ അത് അങ്ങനെ തന്നെ കാണിക്കണം. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത് ആര്‍.ഡി.എക്‌സിനെ ആ കാരക്ടറിനെ ഇരുനിറത്തില്‍ കാണിച്ചില്ലായിരുന്നെങ്കില്‍ ഇത്രയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല.
ഒരു ഡയറക്ടര്‍ ഒരു കാരക്ടറിനെ ഇങ്ങനെ വേണം എന്ന് പറയുന്നതില്‍ അതിന് ആ ഡയരക്ടര്‍ക്ക് ഒരു കാരണമുണ്ടായിരിക്കും. തന്റെ രൂപം തന്റെ പോസിറ്റീവ് ആയാണ് കാണുന്നത്. രണ്ടു ചെയ്യാമല്ലോ. അങ്ങനെ മാത്രമേ അതിനെ താന്‍ കണ്ടിട്ടുള്ളു എന്നും മഹിമ അഭിമുഖത്തില്‍ പറഞ്ഞു.
