Social Media
അധികം ആലോചനകള്‍ ഒന്നുമില്ലാതെ, ഒറ്റവിരലില്‍ വായിച്ച ഒന്നായിരുന്നു ആ സിനിമയുടെ പശ്ചാത്തല സംഗീതം
അധികം ആലോചനകള്‍ ഒന്നുമില്ലാതെ, ഒറ്റവിരലില്‍ വായിച്ച ഒന്നായിരുന്നു ആ സിനിമയുടെ പശ്ചാത്തല സംഗീതം
നിരവധി ആരാധകരുള്ള സംഗീത സംവിധായകരില്‍ ഒരാളാണ് സുഷിന്‍ ശ്യാം. സിനിമ അതിന്റെ പൂര്‍ണ ആസ്വാദനം പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതില്‍ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ചില സിനിമകളിലെ പശ്ചാത്തല സംഗീതം പ്രേക്ഷകര്‍ എപ്പോഴും ഓര്‍ത്തുവെക്കാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകരുടെ മന,ിലിടം പിടിച്ച പശ്ചാത്തല സംഗീതമായിരുന്നു അഞ്ചാം പാതിരയിലേത്.
എന്നാല്‍ അധികം ആലോചനകള്‍ ഒന്നുമില്ലാതെ, ഒറ്റവിരലില്‍ വായിച്ച ഒന്നായിരുന്നു ‘അഞ്ചാം പാതിര’ എന്ന സിനിമയുടെ പശ്ചാത്തല സംഗീതം എന്നാണ് സുഷിന്‍ ശ്യാം പറയുന്നത്. ഒരുപാട് ആലോചനകള്‍ക്ക് ശേഷം ചെയ്യുന്നതൊന്നും പ്രേക്ഷകര്‍ക്ക് അധികം ഇഷ്ടമാവാറില്ല എന്നാണ് സുഷിന്‍ പറയുന്നത്. അത് വെറുതെ റാന്‍ഡമായി ചെയ്തതാണ്. ഒരുപാട് ചിന്തിച്ച് ചെയ്യുന്നതൊന്നും ആളുകള്‍ക്ക് ഇഷ്ട്ടപ്പെടില്ല.
ഒറ്റവിരലില്‍ വായിച്ചതാണ് അഞ്ചാം പാതിരയിലെ മ്യൂസിക്. മനസില്‍ എന്താണോ വന്നത് അത് ചുമ്മാ അങ്ങ് ചെയ്തു. പക്ഷേ അത് ഇങ്ങനെ ഹിറ്റായി പോകുമെന്ന് ഞാന്‍ വിചാരിച്ചില്ല. ആളുകള്‍ക്ക് സിമ്പിള്‍ പരിപാടികള്‍ ഭയങ്കര ഇഷ്ടമാണ്. ജിംഗിള്‍ പോലത്തെ മ്യൂസിക്കാണല്ലോ. ഒരു ലൂപ്പിലിങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ബേസിക്കായി ഒരു ബീറ്റുണ്ട്. അതിന്റെ മുകളില്‍ ഒരു മെയ്ന്‍ മെലഡിയും കൂടി വന്നാലെ ആളുകള്‍ക്ക് ഹുക്കാവുകയുള്ളൂ. ആക്‌സിഡന്റ്‌ലി വരുന്ന സാധനങ്ങളാണ് മിക്കവാറും കേറി കത്തുന്നത്.’ എന്നാണ് സുഷിന്‍ ശ്യാം പറയുന്നത്.
ഇനി വരാനിരിക്കുന്നതില്‍ താന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ നോക്കുന്ന രണ്ട് സിനിമകളാണ് മഞ്ഞുമ്മല്‍ ബോയ്‌സും, ആവേശവുമെന്ന് സുഷിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഇനി വരാനിരിക്കുന്നതില്‍ എന്റെ ഏറ്റവും എക്‌സൈറ്റ്‌മെന്റ് തോന്നിപ്പിക്കുന്ന പ്രൊജക്റ്റുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സും ആവേശവും. മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളം ഇന്‍ഡസ്ട്രിയുടെ സീന്‍ കുറച്ച് മാറ്റും. ഒരു ബില്‍ഡപ്പിന് വേണ്ടി പറയുകയല്ല. മ്യൂസിക്കിന്റെ കാര്യത്തിലും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റുണ്ട്. കുറച്ചധികം എഫേര്‍ട്ട് ഇടാനായി ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്’ എന്നാണ് സുഷിന്‍ പറഞ്ഞത്.
‘രോമാഞ്ചം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ‘ജാനേമന്‍’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’.