തെന്നിന്ത്യന് പ്രേക്ഷകര്ക്കേറെ പ്രിയങ്കരനായ താരമാണ് ധനുഷ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വസ്തു തര്ക്കവുമായി ബന്ധപ്പെട്ട് നടന് ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തീര്പ്പാക്കി.
ചെന്നൈ പോയസ് ഗാര്ഡനിലെ ഒരു വസ്തുവിന്റെ പേരിലുണ്ടായിരുന്ന ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണ് കോടതി ഒത്തുതീര്പ്പാക്കിയത്. വസ്തുവിന്മേലുള്ള നടന്റെ അവകാശം തടയാന് അജയ് കുമാര് ലുനാവത്തും ഹീമ ലുനാവത്തും സമര്പ്പിച്ച ഹര്ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
പരാതിക്കാര് നേരിട്ടും ധനുഷ് വീഡിയോ കോണ്ഫറന്സിലൂടെയുമാണ് കോടതിയില് ഹാജരായത്. തുടര്ന്ന് വിഷയം രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
നളിന രാമലക്ഷ്മി എന്നയാള് വാടകയ്ക്ക് താമസിച്ചിരുന്ന പോയസ് ഗാര്ഡനിലെ വീട്ടില് ഫെബ്രുവരി 5ന് നടന് തന്റെ സഹായികളില് ചിലരെ അയച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും പറഞ്ഞുവെന്നു ഹര്ജിയില് പറഞ്ഞിരുന്നു.
നടന്റെ സഹായികള് സര്ക്യൂട്ട് ബ്രേക്കര് നീക്കം ചെയ്ത് വൈദ്യുതി ഓഫ് ചെയ്യുകയും ഉടന് വീട് ഒഴിയണമെന്ന് ഭീ ഷണിപ്പെടുത്തിയതായും ഹര്ജിക്കാര് പറഞ്ഞു. ധനുഷിനെ സ്വത്ത് കൈവശം വയ്ക്കുന്നതില് നിന്ന് തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഇവര് ഹര്ജി നല്കിയത്.
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...