Social Media
ഒന്നാം വയസില്‍ ഗ്രൗണ്ടില്‍ ഓട്ടം, ഒന്നര വയസ്സില്‍ പുഴയില്‍ നീന്തല്‍ പഠിത്തം; മഡോണയ്ക്ക് ട്രോള്‍ പൂരം
ഒന്നാം വയസില്‍ ഗ്രൗണ്ടില്‍ ഓട്ടം, ഒന്നര വയസ്സില്‍ പുഴയില്‍ നീന്തല്‍ പഠിത്തം; മഡോണയ്ക്ക് ട്രോള്‍ പൂരം
സോഷ്യല്‍ മീഡിയില്‍ ട്രോളന്മാരുടെ പരിഹാസങ്ങള്‍ വിധേയരാക്കപ്പെടുന്നവരിൽ സിനിമാക്കാർ ഒട്ടും പിന്നിലല്ല . ഇക്കുറി അത് നടി മഡോണ സെബാസ്റ്റിയനാണെന്ന് മാത്രം
2 018 സെപ്റ്റംബറില്‍ മാതൃഭൂമി കപ്പ ടി.വിയുടെ ഹാപ്പിനെസ് പ്രൊജക്ട് അഭിമുഖത്തില്‍ മഡോണ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര് ഏറ്റുപിടിച്ചിരിക്കുന്നത്.
ഒരു വയസുള്ള തന്നെ ഡാഡി ഗ്രൗണ്ടില്‍ കൂടെ ഓടിക്കുന്നത് തനിക്ക് ഓര്‍മ്മയുണ്ടെന്ന് മഡോണ അഭിമുഖത്തില്‍ പറയുന്നു. ‘ഡാഡിക്ക് ഒപ്പം എത്താന്‍ പറ്റാത്തപ്പോള്‍ വിഷമം വരുമായിരുന്നു. പിന്നെ ഒന്നര വയസ്സില്‍ തന്നെ എടുത്ത് മൂവാറ്റുപുഴ ആരക്കുഴയില്‍ ഒരു റിവറിലേക്ക് ഇട്ടിട്ട് നീന്താന്‍ പഠിപ്പിച്ചു. അത് കൊണ്ട് എനിക്ക് രണ്ട് വയസ്സുള്ളപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട് നാട്ടുകാര്‍ ഒക്കെ വന്നിട്ട് ഇയാള്‍ക്ക് ഭ്രാന്താണ് എന്ന് പറഞ്ഞിട്ട് പോകുമായിരുന്നു.’ എന്നൊക്കെയാണ് മഡോണ പറഞ്ഞത്.
സോഷ്യൽ മീഡിയയിൽ മഡോണയുടെ ട്രോളുകൾ വൈറലായി മാറിയിരിക്കുകയാണ്
Madonna Sebastian
