Malayalam Breaking News
ഒരു ലോറി ഡ്രൈവര്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്മ്മാതാവായതെങ്ങനെ?
ഒരു ലോറി ഡ്രൈവര്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്മ്മാതാവായതെങ്ങനെ?
VIDHYA
ഒരു ലോറി ഡ്രൈവര്‍ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിന്റെ നിര്മ്മാതാവായതെങ്ങനെ?
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുന്നംകുളത്ത് നിന്നും ഒരു യുവാവ് മനസ്സില്‍ ഒറുപാട് സ്വപ്നങ്ങളുമായി ദുബായിലേക്ക് വിമാനം കയറി. ദുബായിലെത്തിയെങ്കിലും കഷ്ടപ്പാടായിരുന്നു. തെരുവുകളില്‍ കഷ്ടപ്പെട്ട് പല ജോലികളും ചെയ്ത് അദ്ദേഹം ജീവിച്ചു. കുടുംബത്തിന്റെ പട്ടിണി മാറ്റണമെന്ന ലക്ഷ്യത്തോടെ ദുബായിലെത്തിയ നെല്‍സണ്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു ഡ്രൈവറായി. പൊള്ളുന്ന വെയിലിനെയും രാത്രിയയെയും സാക്ഷിയാക്കി രാപകലുകള്‍ ഒരു പോലെ അധ്വാനിച്ചു. സ്വന്തമായി ഒരു വാഹനം വാങ്ങണമെന്നതായിരുന്നു നെല്‍സണിന്റെ ആഗ്രഹം. കഠിനാധ്വാനത്തിലൂടെ നെല്‍സണ്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.
ഒരു ലോറിയില്‍ തുടങ്ങിയ ജീവിതം പിന്നീട് മൂന്ന് ലോറി വരെ എത്തി. പൊടുന്നനെ നെല്സണ്ന്രെ ജീവിതത്തിലും ഒരു കഷ്ടകാലം വന്നു. അദ്ദേഹത്തിന്രെ ഒരു ലോറി അപകടത്തില്‍ പെടുകയും അതേതുടര്ന്ന് കുറച്ച് സാമ്പത്തിക പ്രതിസന്ധി വരുകയും ചെയ്തു. ലോറി മറിഞ്ഞുണ്ടായ നഷ്ടം പരിഹരിക്കാനായി മറ്റ് രണ്ട് ലോറികളും വില്‍ക്കേണ്ടി വന്നു. പിന്നീടുള്ള ജീവിതം വീണ്ടും വഴിമുട്ടി. ഒന്നുമില്ലായ്മയില്‍ നിന്നും വീണ്ടും നെല്‍സണ്‍ ജീവിതത്തെ കൈപിടിയില്‍ ഒതുക്കാനായി കഠിനാധ്യാനം ചെയ്തു. ദൈവത്തെ അന്തമായി വിശ്വസിച്ചു… ഇടക്ക് ഒന്ന് അടിതെറ്റിയെങ്കിലും 30 ലോറികളുടെ ഉടമയാണ് നെല്സണിന്ന്. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് നെല്‍സണ്‍ തന്റെ ജീവിതകഥ തുറന്ന് പറഞ്ഞത്.
ഒട്ടും പ്രതീക്ഷിക്കാതെയാണ് സിനിമാ നിര്‍മ്മാണ രംഗത്തെത്തിയത്. കഷ്ടപ്പെട്ട് ഡ്രൈവറായി ജീവിച്ച നെല്‍സണ്‍ മുപ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുപ്പത് കോടി മുതല്‍മുടക്കി ഒരു സിനിമ നിര്‍മ്മിച്ചിരിക്കുന്നു. ഉദയകൃഷ്ണ, വൈശാഖ് എന്നിവരുമായുള്ള അടുപ്പമാണ് സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് നെല്‍സണെ എത്തിച്ചത്. ആദ്യം രാജ 2 എന്ന ചിത്രമായിരുന്നു ചെയ്യാമെന്ന് തീരുമാനിച്ചത്. അതിന്റെ ബജറ്റ് 15 കോടി രൂപയായിരുന്നു. എന്നാല്‍ പിന്നീട് അത് മധുരരാജയായി. ജഗപതി ബാബു വില്ലനായി വന്നു. പീറ്റര്‍ ഹെയ്നും സണ്ണി ലിയോണും ചിത്രത്തിന്റെ ഭാഗമായി.അങ്ങനെ ചിത്രത്തിന്റെ ബജറ്റ് മുപ്പത് കോടിയാവുകയായിരുന്നു.മമ്മൂക്ക നായകനും വൈശാഖ് സംവിധാനവും ഉദയകൃഷ്ണ തിരക്കഥയും ഒരുക്കി. ഇതായിരുന്നു തനിക്കുള്ള ധൈര്യമെന്നും നെല്‍സണ്‍ പറയുന്നു.
മലയാളത്തിന്രെ സിനിമാ ആരാധകര്‍ക്ക് നല്ല ഒരു ചിത്രം കൊടുക്കണമെന്നതായിരുന്നു ആഗ്രഹം.അതിന് ഫലം ഉണ്ടാകും എന്ന് തന്നെ കരുതുന്നതായും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖല നേരിടുന്ന പ്റധാന പ്രശ്നമായ പൈറസിക്ക് കടിഞ്ഞാണിട്ടാല്‍ മാത്രമേ നവാഗതര്‍ നിര്‍മ്മാണരംഗത്തേക്ക് വരുകയുള്ളൂ എന്നും നെല്‍സണ്‍ പറഞ്ഞു. ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചെങ്കിലും ഇന്നും നെല്‍സണ്‍ ആ പഴയ ജീവിതരീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. വേണ്ടിവന്നാല്‍ ലോറി ഓടിക്കും. ഒന്നിനും മടിയില്ലാതെ കഠിനാധ്വാനത്തിലൂടെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയാല്‍ ഏത് സ്വപ്നവും കീഴടക്കാമെന്ന് ഒരു ചെറു ചിരിയോടെ നെല്‍സണ്‍ പറഞ്ഞു വെക്കുന്നു.
madhuraraja movie
