Connect with us

കാത്തിരിപ്പിനൊടുവിൽ ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തുന്നു – വാർത്ത സ്ഥിരീകരിച്ച് മകൻ രാജ്‌കുമാർ മെട്രോമാറ്റിനിയോട് ..

Malayalam Breaking News

കാത്തിരിപ്പിനൊടുവിൽ ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തുന്നു – വാർത്ത സ്ഥിരീകരിച്ച് മകൻ രാജ്‌കുമാർ മെട്രോമാറ്റിനിയോട് ..

കാത്തിരിപ്പിനൊടുവിൽ ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിലെത്തുന്നു – വാർത്ത സ്ഥിരീകരിച്ച് മകൻ രാജ്‌കുമാർ മെട്രോമാറ്റിനിയോട് ..

vidhya

ഏഴു വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ സ്വന്തം ജഗതി ചേട്ടന്‍ അഭിനയരംഗത്ത് സജീവമാകുന്നു. ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറും സുഹൃത്ത് സിദിനും ചേര്‍ന്ന് ആരംഭിച്ച ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന പരസ്യ ചിത്രത്തിലൂടെ ആണ് ജഗതി ശ്രീകുമാര്‍ ആദ്യം ക്യാമറക്ക് മുന്നിലെത്തുന്നത്. 

തൃശ്ശൂരിലെ സില്‍വര്‍‌സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍രെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളത്തിന്‍രെ ഹാസ്യ സാമ്രാട്ടിന്‍രെ മടങ്ങിവരവ്. പരസ്യ ചിത്രത്തില്‍ മകന്‍ രാജ് കുമാറും മകള്‍ പാര്‍വ്വതിയും കൊച്ചുമക്കളും ജഗതി ശ്രീകുമാറിനൊപ്പം ക്യാമറക്ക് മുന്നിലെത്തും. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതിചേട്ടനെ വീണ്ടും ക്യാമറക്ക് മുന്നിലെത്തിക്കുന്നത്.

അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഒരു മലയാള ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കും. ജഗതി ശ്രീകുമാറിന്‍രെ ആത്മാര്‍ത്ഥ സുഹൃത്താണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും മകന്‍ രാജ്കുമാര്‍ മെട്രോമാറ്റിനിയോട് പറഞ്ഞു.ടബെറ്റ്…..അച്ഛന് വലിയ ആഗ്രഹമായിരുന്നു ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങണമെന്നത്. ആ ആഗ്രഹത്തിന്റെ പുറത്ത് രാജ്കുമാര്‍ പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണകമ്പനി തുടങ്ങിയെങ്കിലും അത് വേണ്ടവിധം വിജയിച്ചില്ല. അതുകൊണ്ടാണ് താന്‍ നിര്‍മ്മാണ കമ്പനി പപ്പയുടെ പേരില്‍ തന്നെ ആരംഭിച്ചതെന്നും രാജ്കുമാര്‍ പറയുന്നു.

പരസ്യ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജാസി ഗിഫ്റ്റാണ്. ഈ മാസം 28 നാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. ഇതിനായി 27 ന് തന്നെ ജഗതി ചേട്ടനെ തൃശ്ശൂരില്‍ എത്തിക്കും. 2012 മാര്‍ച്ചിലായിരുന്നു മലയാള സിനിമയെ നടുക്കിയ ആ അപകടം നടന്നത്. കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ച് ഡിവൈഡറില്‍ ഇടിച്ചായിരുന്നു ജഗതി ശ്രീകുമാരിനെ സിനിമയില്‍ നിന്നും അകറ്റിയ ആ അപകടം നടന്നത്. ആരാധകരുടെ സ്വന്തം അമ്പിളിച്ചേട്ടന്‍രെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഇതോടെ വിരാമമാവുകയാണ്.

jagathy sreekumar back in malayalam cinema – interview

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top