Connect with us

ലോകവ്യാപകമായി 25,000 ഷോകൾ, കേരളത്തിൽ മാത്രം 16,000 ഷോകൾ പൂർത്തിയാക്കി മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം…

Malayalam Breaking News

ഉദയകൃഷ്ണയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വൈശാഖ് സംവിധാനം ചെയ്ത് ഏപ്രിൽ 12ന് റിലീസ് ചെയ്ത ആഘോഷചിത്രം മധുരരാജ കേരളത്തിൽ നിന്നു മാത്രം 16,000 ഷോകൾ പൂർത്തിയാക്കി മുന്നേറുന്നു. ലോകവ്യാപകമായി 25,000 ഷോകൾ എന്ന മെഗാ-ബ്ലോക്ക്‌ബസ്റ്റർ നേട്ടവും ഇതോടൊപ്പം രാജ സ്വന്തമാക്കിയിരുന്നു. 29 ദിവസങ്ങൾ കൊണ്ടാണ് മധുരരാജ ഇത്തരമൊരു നാഴികക്കല്ല സ്വന്തമാക്കിയിരുന്നത്. 2019ലെ മമ്മൂട്ടിയുടെ ആദ്യ മലയാള റിലീസ് ആയ മധുരരാജ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി മാറികൊണ്ടിരിക്കുകയാണ്.

മധുരരാജയുടെ കളക്ഷൻ 9-10 ദിവസങ്ങൾ കൊണ്ട് 50 കോടി കടന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ടോട്ടൽ ബിസിനസ്സ് 100 കോടിയോളം എത്തിയിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്ന റിപ്പോർട്ട്.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ മധുരരാജ മാറുമെന്ന ബോക്സ് ഓഫീസ് വിലയിരുത്തലുകൾ സജീവമാണ്. പുതിയ റിലീസുകൾ വന്നപ്പോഴും മെച്ചപ്പെട്ട നിലയിൽ ചിത്രം ഓടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Madhuraraja collection report…..

Continue Reading
You may also like...

More in Malayalam Breaking News

Trending

Malayalam