മലയാളത്തിലും തമിഴകത്തും മാത്രമല്ല, മധുരരാജ ഇനി തെലുങ്കിലേക്ക്!
മലയാളത്തിലും തമിഴകത്തും മാത്രമല്ല മമ്മൂട്ടിയുടെ മധുരരാജ ഇനി തെലുങ്കിലേക്ക്.. പോക്കിരിരാജ യുടെ രണ്ടാം ഭാഗമായി പുറത്തിറങ്ങിയ മധുരരാജ മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രം കൂടിയായിരുന്നു. മലയാളത്തിലെ മധുരരാജ തെലുങ്കിൽ രാജ നരസിംഹ എന്ന പേരിലാണ് എത്തുന്നത് . ചിത്രം സംവിധാനം ചെയുന്നതാകട്ടെ മലയാളം സംവിധനം ചെയ്ത വൈശാഖ് തന്നെയാണ്
സാധു ശേഖരാണ് തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാവ് വില്ലൻ വേഷത്തിൽ ജഗപതി റാവുവും ഗാനരംഗത്തിൽ സണ്ണി ലിയോണും പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
പുലി മുരുകന്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റായ മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം വൈശാഖ്- ഉദയ കൃഷ്ണ ടീം ഒന്നിച്ച ചിത്രമായിരുന്നു മധുര രാജ. 27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം കൂടിയായിരുന്നു . പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.
രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകന്‍ തന്നെ.ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ ഉണ്ടായിരുന്നു
മമ്മൂട്ടി, ജയ് എന്നിവര്‍ക്ക് ഒപ്പം തെലുങ്ക് നടന്‍ ജഗപതി ബാബു, അനുശ്രീ, മഹിമ നമ്പ്യാര്‍, സലിം കുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, ഷംന കാസിം, നോബി, അന്നാ രാജന്‍, നരേന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്.
Madhuraraja
