ഭർത്താവ് അഭിനയ മോഹത്തിൽ പൊലിഞ്ഞത് ഭാര്യയുടെ ജീവൻ
തെലുങ്ക് നടൻ മധു പ്രകാശിന്റെ ഭാര്യ ഭാരതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു ഭാരതി. ഭര്‍ത്താവ് അഭിനയിക്കുന്നതിലെ അതൃപ്തിയാണ് ഭാരതിയുടെ ആത്ഹത്യയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.
സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭാരതിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
സിനിമ- സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനാണ് മധു പ്രകാശ്. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലും ചെറിയ വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിനിമയില്‍ അഭിനയിക്കുന്നതില്‍ ഭാരതിയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. സീരീയില്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജോലിയുമായി തിരക്കിലായത് ഭാരതിയെ അലട്ടിയിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും എപ്പോഴും തര്ക്കത്തിലേര്പ്പെടുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
madhu prakash- bharathi- telungu
