Connect with us

സുഷമ സ്വരാജിന്‍റെ പേര് ആദ്യം;താഴെ എന്‍റേത്; ആന്‍റോ ജോസഫ് പറയുന്നു!

Malayalam

സുഷമ സ്വരാജിന്‍റെ പേര് ആദ്യം;താഴെ എന്‍റേത്; ആന്‍റോ ജോസഫ് പറയുന്നു!

സുഷമ സ്വരാജിന്‍റെ പേര് ആദ്യം;താഴെ എന്‍റേത്; ആന്‍റോ ജോസഫ് പറയുന്നു!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് ടേക്ക് ഓഫ്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇറാഖില്‍ കുരുങ്ങിപ്പോയ നഴ്‌സുമാരെ തിരികെ എത്തിയതിനെക്കുറിച്ചായിരുന്നു സിനിമ പറഞ്ഞത്. ഈ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് നല്‍കുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി തന്നോട് പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ ആന്റോ ജോസഫ്.

ഇറാഖില്‍ തീവ്രവാദികളുടെ പിടിയില്‍പ്പെട്ട നഴ്‌സുമാരുടെ കഥയുമായെത്തിയ സിനിമയായിരുന്നു ടേക്ക് ഓഫ്, മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നായിരുന്നു ചിത്രത്തിന് കഥയൊരുക്കിയത്. മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ഈ ചിത്രം. സാമ്പത്തികമായി വലിയ വിജയം സ്വന്തമാക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയായിരുന്നു ലഭിച്ചത്. അവരവരുടെ കഥാപാത്രത്തോട് താരങ്ങളെല്ലാം അങ്ങേയറ്റം നീതി പുലര്‍ത്തിയിരുന്നു. 2017 ലായിരുന്നു സിനിമ ഇറങ്ങിയത്.

ആന്റോ ജോസഫ്, ഷെബിന്‍ ബക്കര്‍, മേഘ രാജേഷ്, ഹമ്രാസ് അലി തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു ടേക്ക് ഓഫ് നിര്‍മ്മിച്ചത്. സിനിമയുടെ ടൈറ്റില്‍കാര്‍ഡ് ഒരുക്കുന്നതിനിടയില്‍ നടന്ന സംഭവത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവായ ആന്റോ ജോസഫ്. സുഷമ സ്വരാജിന്‍രെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകവും എത്തിയിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് തങ്ങളോട് സുഷമ സ്വരാജിന്റെ പേര് ഉള്‍പ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടിരുന്നതെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയെ വിളിച്ച് താങ്ക്‌സ് കാര്‍ഡില്‍ പേര് ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചോദിച്ചത്. മലയാലി നഴ്‌സുമാരെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു അദ്ദേഹം വഹിച്ചത്. തന്‍രെ പേര് വെക്കുന്നതില്‍ കുഴപ്പമില്ലെന്നും ആദ്യം വെക്കേണ്ട പേര് നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റേതാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് താഴെയേ തന്‍രെ പേര് വരാവൂയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആശയപരമായി വ്യത്യസ്തരായിട്ടും അദ്ദേഹം ഇങ്ങനെ പറയുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചിരുന്നു. നഴ്‌സുമാരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് സുഷമ സ്വരാജിന്റെ കഠിന പ്രയത്‌നത്തിലൂടെയായിരുന്നു. മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിനൊപ്പം നിന്ന് കാര്യങ്ങള്‍ ചെയ്തത് അവരായിരുന്നു. ആ സഹായം ഇല്ലായിരുന്നുവെങ്കില്‍ നഴ്‌സുമാരുടെ മോചനം സാധ്യമാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നഴ്‌സുമാരുടെ മോചനത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം അവരെ ഇറാഖില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും എത്തിക്കാനായിരുന്നു പ്ലാന്‍. പ്രത്യേക വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങാന്‍ കഴിയില്ലെന്ന വിവരം അതിനിടയിലാണ് വന്നത്. ഇവരുടെ വരവിനെക്കുറിച്ച് ബന്ധുക്കളെയെല്ലാം അറിയിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ വരവ് കാത്ത് അവരെല്ലാം കൊച്ചിയിലേക്ക് എത്തിയിരുന്നു. അതിനിടയിലായിരുന്നു ഈ വിവരം. അന്ന് ഈ വിഷയം പരിഹരിച്ചത് സുഷമ സ്വരാജായിരുന്നു.

അര്‍ധരാത്രിയിലായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ട് സുഷമ സ്വരാജിന് മുഖ്യമന്ത്രി വിളിച്ചത്. അപ്പോള്‍ത്തന്നെ അവര്‍ ഫോണ്‍ എടുത്തിരുന്നു എന്ന് മാത്രമല്ല ആശങ്കപ്പെടാനൊന്നുമില്ലെന്നും കൃത്യസമയത്ത് അവര്‍ അവിടെ എത്തിയിരിക്കും എന്നുമായിരുന്നു പറഞ്ഞത്. അര്‍ധരാത്രിയിലും സ്വന്തം ജനതയ്ക്കായി പ്രവര്‍ത്തിച്ച പ്രിയ നേതാവ് യാത്രയായിരിക്കുന്നു. തന്റേയും ടേക്ക് ഓഫ് ടീമിന്റേയും പേരില്‍ ആദരാഞ്ജലി നേരുന്നു.

about takeoff movie

More in Malayalam

Trending

Recent

To Top