Tamil
എന്റെ പ്രണയമെ…-ഭാര്യക്ക് മനോഹരമായ പിറന്നാൾ ആശംസയുമായി മാധവൻ !
എന്റെ പ്രണയമെ…-ഭാര്യക്ക് മനോഹരമായ പിറന്നാൾ ആശംസയുമായി മാധവൻ !
By
Published on
ഇന്നും സ്ത്രീകൾക്ക് മാധവന്റെ പുഞ്ചിരി ഹരമാണ് . പ്രണയനായകനെ നെഞ്ചിലേറ്റിയവരാണ് ഏറെയുമുള്ളത് . സിനിമ എത്ര തിരക്കുള്ള മേഖലയായാലും കുടുംബത്തിന് ശേഷമേ അതൊക്കെ മാധവന് ഉള്ളു. തന്റെ പ്രണയമായ ഭാര്യക്കുവേണ്ടി മാധവൻ കുറിച്ച പിറന്നാളാശംസയാണ് ഇപ്പോള്‍ ആരാധകർ ഏറ്റെടുക്കുന്നത്.
ഒക്ടോബര്‍ 15 -നായിരുന്നു മാധവന്റെ ഭാര്യ സരിതയുടെ പിറന്നാൾ ദിനം. ഇന്‍സ്റ്റാഗ്രമിലൂടെ മനസുതൊട്ടൊരു ആശംസയും മാധവൻ പങ്കുവച്ചിരുന്നു. ‘എന്റെ പ്രണയമെ, ഇനിയുള്ള ജീവിതത്തില്‍ ഇതിലും ശോഭയോടെ, മനോഹരമായ നിന്റെ പുഞ്ചിരി കാത്തുസൂക്ഷിക്കാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിനക്ക് സന്തോഷവും ആരോഗ്യവും നിറഞ്ഞ സുദീര്‍ഘമായ ജീവിതം ആശംസിക്കുന്നു’- മാധവന്‍ കുറിക്കുന്നു. 1999 -ലാണ് മാധവനും സരിതയും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
madhavan wishing his wife
Continue Reading
You may also like...
