Tamil
പോലീസ് വേഷത്തിൽ ‘തല’ എത്തുന്നു;നായികയായി നയൻതാര!
പോലീസ് വേഷത്തിൽ ‘തല’ എത്തുന്നു;നായികയായി നയൻതാര!
By
തമിഴകത്തിന്റെ ഇഷ്ട താരങ്ങളിൽ ഒരാളാണ് ‘തല’ എന്ന് തമിഴകം വിശേഷിപ്പിക്കുന്ന അജിത്ത്. നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ സമ്പാദിക്കാൻ അജിത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി അജിത്ത് നായകനായെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.ചിത്രത്തിൽ പോലീസ് വേഷത്തിലായിരിക്കും അജിത്ത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ മാത്രമല്ല അജിത്തിന്റെ നായികയായി നയൻതാര എത്തുമെന്നും വാർത്തകൾ പ്രചരിക്കുന്നു.
അജിത്തിനെ നായകനാക്കി, സിരുത്തൈ ശിവ ഒരുക്കിയ വിശ്വാസത്തില്‍ നായിക നയൻതാരയായിരുന്നു. സിരുത്തൈ ശിവ- അജിത്ത് സിനിമ വൻ ഹിറ്റുമായിരുന്നു. വിശ്വാസത്തിന് പുറമെ ബില്ല, ഏഗൻ, ആരംഭം എന്നീ ചിത്രങ്ങളിലാണ് നയൻതാര മുമ്പ് അജിത്തിന്റെ നായികയായത്. പുതിയ സിനിമയില്‍ സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്ത്. മുമ്പ് അജിത്ത് പൊലീസ് ഓഫീസറായി എത്തിയ മങ്കാത്തയും യെന്നെ അറിന്ധാലുമൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു.
ajith’s new film with nayanthara