Actor
മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ്
മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചു, അനുപമയ്ക്കും അതേ അവസ്ഥ; മാധവ് സുരേഷ്
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മലയാളികൾ കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ് എന്ന് പറയുകയാണ് മാധവ്. ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു നടന്റെ പ്രതികരണം.
ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ നടിയാണ് അനുപമ. ആദ്യത്തെ സിനിമയിലൂടെ തന്നെ വലിയ തരംഗമായി മാറി. എല്ലാവരുടെ ഇടയിലും അനുപമ ക്രഷായി മാറി. ആദ്യത്തെ സിനിമ ഇൻഡസ്ട്രിയിലെ സെൻസേഷണൽ ഹിറ്റായിരുന്നു. എന്നാൽ പിന്നീട് അവർക്ക് നേരെ നടന്നത് എന്താണ്.
വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നു. അതിന് ശേഷം അനുപമ മറ്റ് ഭാഷയിലേക്ക് പോയി. തെലുങ്കിൽ അവർക്ക് കൈനിറയെ അവസരങ്ങൾ കിട്ടി. അവിടത്തെ സൂപ്പർസ്റ്റാർ ലെവലിലേയ്ക്ക് അനുപമ മാറി. പിന്നീട് ഇപ്പോഴാണ് അവർ മറ്റൊരു മലയാളസിനിമ ചെയ്യുന്നത്. മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്.
മറ്റൊരു ഉദാഹരണമായി പറയാൻ കഴിയുന്ന നടനാണ് ദുൽഖർ സൽമാൻ. എനിക്ക് ആ പേര് പറയാൻ റൈറ്റ്സ് ഉള്ളതുകൊണ്ട് മാത്രമാണ് ആ പേര് മെൻഷൻ ചെയ്തത്. സെക്കൻഡ് ഷോ എന്ന സിനിമയുടെ റിലീസിന് ശേഷം ദുൽഖറിനെ കൂവിയോടിച്ചവരുണ്ട്. അതേ സ്ഥലത്ത് പിന്നീട് ദുൽഖറിനെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടി.
ഇതാണ് മലയാളികളുടെ സ്വഭാവം. കണ്ണുള്ളപ്പോൾ അതിന്റെ വിലയറിയില്ല. പോകുമ്പോഴാകും അവരുടെ മൂല്യം മനസിലാവുക എന്നും മാധവ് സുരേഷ് പറഞ്ഞു. അതേസമയം, അടുത്തിടെ, ജാനകി v/s സ്റ്റേറ്റ് ഓഫ് ഇന്ത്യ എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ചിലെ പെരുമാറ്റത്തിന് സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകൾ നേരിട്ടിരുന്നു മാധവ് സുരേഷ്.
സുരേഷ് ഗോപിയ്ക്ക് പിറകിൽ ഇരുന്നിരുന്ന യുവ നടൻ, ട്രൈലെർ പ്രദർശനം തുടങ്ങിയതോടെ മുന്നോട്ട് വന്ന് തന്റെ അച്ഛന്റെ കാൽ ചുവട്ടിൽ ഇരിക്കുകയായിരുന്നു. മാധവ് സുരേഷ് കാണിക്കുന്നത് അമിത വിനയം ആണെന്നും, ക്യാമറകൾ കാണുമ്പോൾ മാത്രമാണ് ഈ പ്രകടനം എന്നും കാണിച്ച്, സോഷ്യൽ മീഡിയ പ്രേക്ഷകർ താര പുത്രനെ ട്രോളുകൾ കൊണ്ട് മൂടി.
