നാട്ടുകാര്‍മൊത്തം കളിയാക്കി, മടുത്തൂ; ഒരു കമന്റ് കിട്ടിയിട്ട് മരിക്കാന്‍ പറ്റുമോ? നവ്യാ നായർക്ക് ഭീഷണി!!
By
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. 2010 ൽ വിവാഹിതയായ ശേഷം മുംബെെയിൽ ആയിരുന്നു നവ്യ.
ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചെത്തിയത്. എന്നാൽ സിനിമയൊന്നും ചെയ്യാതെ, ഒന്നും ചെയ്യാതെയുള്ള വീട്ടിലിരുപ്പ് തനിക്ക് മടുപ്പുളവാക്കുന്നതായിരുന്നുവെന്ന് നടി തന്നെ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവമാഇണ് താരം.
ഇപ്പോഴിതാ നവ്യയുടെ ഒരു കടുത്ത ആരാധകനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നവ്യയോട് അപേക്ഷിച്ചും ഭീഷണിപ്പെടുത്തിയും ഇമോഷണലി കാര്യം സാധിക്കാന്‍ ശ്രമിക്കുന്ന ഒരു ആരാധകനാണ് നവ്യ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റിലൂടെ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയില്‍ അതി സുന്ദരിയായ രണ്ട് ചിത്രങ്ങളാണ് നവ്യ നായര്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് താഴെ ഒരു കമന്റ് ആവശ്യപ്പെട്ടു എത്തിയിരിക്കുകയാണ് ഒരു ആരാധകന്‍.
‘ഒരു കമന്റ് കിട്ടിയിട്ട് മരിക്കാന്‍ പറ്റുമോ ചേച്ചീ’ എന്നാണ് ആദ്യത്തെ ചോദ്യം. പിന്നെ ചെറിയ രീതിയിലുള്ള ഭീഷണിയാണ്, ‘കമന്റ് തന്നില്ലെങ്കില്‍ ഫേക്ക് കമന്റ് എങ്കിലും ഒപ്പിക്കും’ എന്ന്. അടുത്ത കമന്റ് ഇമോഷണലി ഇന്‍ഫ്‌ളുവന്‍സ് ചെയ്യാനുള്ള ശ്രമമായിരുന്നു. ‘നാട്ടുകാര്‍ മൊത്തം കളിയാക്കി തുടങ്ങി, നിങ്ങളുടെ ഫാന്‍ ആയിട്ടും എനിക്ക് കാറ്റ് കിട്ടുന്നില്ല എന്ന് പറഞ്ഞ്’.
എന്നാല്‍ ഇതൊന്നും നവ്യ നായര്‍ കണ്ട ഭാവമില്ല. ഒരു കമന്റിനോടും നവ്യ പ്രതികരിച്ചിട്ടില്ല. ഒരു മീഡിയ പേജ് ഹാന്റില്‍ ചെയ്യുന്ന ആളുടേതാണ് കമന്റ്. അത്രയും സ്വയം മറന്ന് കമന്റിടണമെങ്കില്‍ ആ ആരാധകന്റെ സ്‌നേഹം നവ്യ നായര്‍ക്ക് കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ ചോദിക്കുന്നത്. നവ്യയോടുള്ള സ്‌നേഹം അറിയിച്ചും, സൗന്ദര്യത്തെ പ്രശംസിച്ചും നിരവധി കമന്റുകള്‍ വേറെയും വരുന്നുണ്ട്. പക്ഷേ ഇത്രത്തോളം തീവ്രമല്ല അവയൊന്നും.
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ തിരക്കേറിയ നടിയായിരുന്ന നവ്യ 2010 ലാണ് ബിസിനസുകാരനായ സന്തോഷ് മേനോനെ വിവാഹം ചെയ്യുന്നതും കരിയർ വിടുന്നത്. വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി. നവ്യയും ഇതേ പാത പിന്തുടർന്നു. കേരളത്തിൽ നിന്നും മുംബൈയിലേക്ക് നവ്യ തന്റെ ജീവിതം പറിച്ച് നട്ടു. എങ്കിലും നൃത്തത്തോടുള്ള തൻ്റെ ഇഷ്ടം ഉപേക്ഷിക്കാൻ താരം തയ്യാറായിരുന്നില്ല.
ലൈം ലൈറ്റിൽ നിന്നും കുറേക്കാലം നവ്യ മാറി നിന്നു. എന്നാൽ വീട്ടമ്മ മാത്രമായി ജീവിക്കാൻ താൽപര്യമില്ലെന്ന് മനസിലാക്കിയ നവ്യ കരിയറിലേക്ക് തിരിച്ച് വരാനുള്ള ശ്രമങ്ങൾ നടത്തി. നഷ്ടപ്പെട്ട് പോയ ജനശ്രദ്ധ തിരികെ ലഭിക്കാൻ നവ്യയെ സഹായിച്ചത് ഒരുത്തീ എന്ന ഹിറ്റ് സിനിമയാണ്.
മികച്ച വിജയം നേടിയ നവ്യക്ക് വീണ്ടും മലയാള സിനിമാ ലോകത്ത് സ്ഥാനം നൽകി. സിനിമയിലെ പ്രകടനം കൈയടി നേടി. വർഷങ്ങളോളം സിനിമാ രംഗത്ത് നിന്ന് മാറി നിന്നിട്ടും നവ്യയുടെ അഭിനയ മികവിന് ഒരു കോട്ടവും വന്നില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
