News
വര്‍ഗ്ഗീയ വിഷം പേറി നടക്കുന്ന സംഘ പരിവാറുകാർ ദേശ ദ്രോഹികൾ; സംവിധായകൻ എംഎ നിഷാദ്
വര്‍ഗ്ഗീയ വിഷം പേറി നടക്കുന്ന സംഘ പരിവാറുകാർ ദേശ ദ്രോഹികൾ; സംവിധായകൻ എംഎ നിഷാദ്
വര്‍ഗ്ഗീയ വിഷം പേറി നടക്കുന്ന സംഘ പരിവാറുകാരാണ് ദേശ ദ്രോഹികളെന്ന് സംവിധായകന് എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം പറഞ്ഞത്
പൗരത്വ നിയമ പ്രക്ഷോഭത്തിനിടെ ചൊവ്വാഴ്ചയുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ട മുദ്ദസീര്‍ ഖാന്റെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് നിഷാദിന്റെ പോസ്റ്റ്. ചിത്രം നല്കുന്ന വേദന ചെറുതല്ലെന്നും വളരെ ഹൃദയഭേദകമാണിതെന്നും നിഷാദ് പറയുന്നു.
നിഷാദിന്റെ കുറിപ്പ്…
ഈ ചിത്രം നല്കുന്ന വേദന ചെറുതല്ല… ഈ കാഴ്ച്ച ഹൃദയഭേദകവും… അനാഥനായതല്ല.. അനാഥനാക്കിയതാണ്… ആര്?
വര്‍ഗ്ഗീയ വിഷം പേറി നടക്കുന്ന വംശ വെറിയുടെ നരാധമകൂട്ടം, പേപിടിച്ച സംഘ പരിവാറുകള്‍… അതെ അവരാണ് ദേശ ദ്രോഹികള്‍. അവരെന്നും ഈ നാടിന്റ്റെ ഒറ്റുകാരാണ്… ചരിത്രം പഠിപ്പിച്ചതും അങ്ങനെ തന്നെ… കേരളത്തില്‍ ജനിച്ചത് ഭാഗ്യം തന്നെ..പക്ഷെ,ഈ കൊച്ച് കേരളത്തിലും,ഈ വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് കുടപിടിക്കുന്ന തീവ്ര, മൃദു , നിഷ്കു സംഘി കൂട്ടങ്ങളുമുണ്ട് എന്നുളളത് ഒരു നഗ്ന സത്യം തന്നെ… മനുഷ്യനെ തമ്മില്‍ മതപരമായ ചേരി തിരിവുണ്ടാക്കുന്ന ഛിദ്രശക്തികള്‍… ഒറ്റപ്പെടുത്തേണ്ടത് അവരെയാണ്… പതിനഞ്ച് ശതമാനം മാത്രമാണവര്‍…
ഇനി മറ്റൊരു കൂട്ടര്… ന്യൂനപക്ഷ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന
കലക്കവെളളത്തില്‍ മീന്‍ പിടിക്കുന്ന ചിലര്‍.. കേരളത്തില്‍ സംഘപരിവാരങ്ങള്‍ക്ക് എണ്ണയിട്ടുകൊടുക്കുന്ന ന്യൂനപക്ഷ മൗദൂദിസ്റ്റുകള്‍… അപകടകാരികളാണവര്‍… വെറും അഞ്ച് ശതമാനം മാത്രമാണവര്‍… ഈ രണ്ട് വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ കൂട്ടത്തെ ,നമ്മുടെ മണ്ണില്‍ നിന്നും ആട്ടിപായിക്കുക തന്നെ വേണം… എണ്‍പത് ശതമാനം മനുഷ്യരുളള നാടാണ് നമ്മുടേത്… നമ്മല് ഈ ദുശ്ശക്തികളില്‍ നിന്നും മോചനം നേടുക തന്നെ ചെയ്യും…
മനുഷ്യരെ പച്ചക്ക്കത്തിക്കുന്ന വര്‍ഗ്ഗീയ കോമരങ്ങളായ സംഘ പരിവാറുകാരേ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല… ഭൂരിപക്ഷവര്‍ഗ്ഗീയതക്ക് വളം ഇട്ട് കൊടുക്കുന്ന മൗദൂദികളെ..നിങ്ങളുടെ സ്ഥാനം ചരിത്രത്തിന്റ്റെ ചവിറ്റ് കൊട്ടയിലാണ്…
മതത്തിന്റ്റെ പേരില്‍,ചോരക്കളം സൃഷ്ടിക്കുന്ന നരേന്ദ്രനും കൂട്ടാളികളും ലോകത്തിന് മുമ്പില്‍ അപഹാസ്യരാകുന്ന കാഴ്ചയാണ് വര്‍ത്തമാനകാലത്തിന്റ്റെ സവിശേഷ കാഴ്ച്ച…
NB;സംഘ പരിവാറുകളെ വിമര്‍ശിച്ചാല്‍ എന്നെ വര്‍ഗ്ഗീയ വാദിയാക്കുന്നവരോട് omkv.. ഹിന്ദുക്കളുടെ മൊത്തകച്ചവടം നീയൊന്നും ഏറ്റെടുക്കണ്ട… നീയൊന്നും ഹിന്ദുവല്ല.. നിനക്കൊന്നും സനാതന ധര്‍മ്മം എന്താണെന്നറിയില്ല.. വസുദൈവ കുടുംബമെന്ന സങ്കല്‍പ്പവും… മൗദൂദികളെ വിമര്‍ശിച്ചത് കൊണ്ട്,എന്നെ അന്തം കമ്മി ആക്കുന്നവരോട്… വര്ഗ്ഗീയതയുളളവര് നമ്മളില്‍ പെട്ടവരല്ല എന്ന നബി വചനമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്… അത് കൊണ്ട് ലാല്‍ സലാം… രണ്ട് കൂട്ടര്‍ക്കും..
director M N Nishad
