Connect with us

ടിനി ടോമിന്റെ പോസ്റ്റ് വൈറലായി; പോലീസ് കണ്ണും പൂട്ടി വിശ്വസിച്ചു പിന്നെ സംഭവിച്ചത്..

News

ടിനി ടോമിന്റെ പോസ്റ്റ് വൈറലായി; പോലീസ് കണ്ണും പൂട്ടി വിശ്വസിച്ചു പിന്നെ സംഭവിച്ചത്..

ടിനി ടോമിന്റെ പോസ്റ്റ് വൈറലായി; പോലീസ് കണ്ണും പൂട്ടി വിശ്വസിച്ചു പിന്നെ സംഭവിച്ചത്..

പൊലീസുകാരുടെ ജീവിതം പറഞ്ഞ ആക്ഷൻ ഹീറോ ബിജുവിലെ വയർലെസ് സീൻ നമ്മളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ മദ്യപാനിയാണ് വയർലെസ് മോഷ്ടിച്ച് സന്ദേശം കൈമാറിയത്. സിനിമയിൽ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച സീൻ യഥാർത്ഥത്തിൽ സംഭവിച്ചാലോ…

കൊല്ലം കണ്ണനല്ലൂർ സ്വദേശിനി ദേവനന്ദയെ കാണാതായതിനെ തുടർന്ന് പോലീസ് നടത്തിയ വ്യാപക തിരിച്ചലിനിടയിൽ പോലീസിന്റെ വയർലെസ് സന്ദേശം വ്യാപകമായി ചോർന്നിരിക്കുകയാണ് .പല വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലും വയർലെസ് സന്ദേശങ്ങൾ അതേപടി ശബ്ദസന്ദേശമായി എത്തി. സിനിമകളിൽ മാത്രം കണ്ടുവരുന്നത് നേരിട്ട കാണുകയും കേൾക്കുകയും അമ്പരന്നിരിക്കുകയാണ് ജനങ്ങൾ

KA 41 C 9430 എന്ന വാഹനം കുട്ടികളെ തട്ടി കൊണ്ടു പോകുന്നതായി ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് നടൻ ടിനി ടോം ഒരു ഫെയ്സ് ബുക്ക് പോസ്റ്റിട്ടു.അദ്ദേഹത്തിന് ഇത് എങ്ങനെയാണ് കിട്ടിയതെന്ന് അറിയില്ല. ആരോ ഫോർവേഡ് ചെയ്തുവെന്നാണ് മനസിലാക്കുന്നത്. ഇക്കാര്യം പോലീസ് ഗൗരവമായെടുത്തു. ഉടനെ വയർലെസിൽ സന്ദേശം അയച്ചു. ഇതാണ് ചോർന്നിരിക്കുന്നത് . പോലീസ് വയർലെസ് ചോരുന്നത് അപൂർവ സംഭവം കൂടിയാണ്

കുട്ടിയെ കണ്ടെത്തിയെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് പോലീസിന്റെ വയർലസ് സന്ദേശങ്ങൾ വ്യാപകമായി ചോർന്നത്. ഇത് എങ്ങനെ സംഭവിച്ചു എന്ന് സന്ദേശം പ്രചരിപ്പിച്ചവർക്കും അറിയില്ല. വയർലെസ് സന്ദേശം തങ്ങൾക്ക് ഫോർവേഡ് ചെയ്ത് കിട്ടി എന്നു മാത്രം ഇവർ പറയുന്നു.

വയർലെസ് സന്ദേശങ്ങൾ ചോരുന്ന വിവരം പോലീസ് മനസിലാക്കിയെങ്കിലും ഇത് വരെ പ്രതികരിച്ചില്ല. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ തങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇക്കാര്യം പോസ്റ്റ് ചെയ്തപോൾ തന്നെ അന്വേഷണം തുടങ്ങി. പ്രസ്തുത ഗ്രൂപ്പിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അംഗങ്ങളാണ്.

പോലീസിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലും വയർലെസ് സന്ദേശം എത്തിയിരുന്നു. ഇതും സംഭവിക്കാൻ പാടില്ലാത്തതാണ്. പോലീസ് ഗ്രൂപ്പിൽ നിന്നും സന്ദേശം ചോർന്നിരിക്കാനുള്ള സാധ്യത തളളികളയാനാവില്ല.അക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വയർലെസ് സന്ദേശം ലീക്കായാൽ അതിന്റെ പ്രത്യാഘാതങ്ങൾ വലുതാണ് സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കാൻ സാധ്യതയുള്ള കാര്യമാണ് ഇത്. വി ഐ പികളുടെ യാത്രകളും മറ്റും വയർലെസിലൂടെയാണ് പോലീസ് സേനക്കുള്ളിൽ അറിയിക്കുന്നത്. വയർലെസുമായി സാമ്യമുള്ള ഫ്രീക്വൻസികളിലുള്ള ഫോണുകൾ പോലും പോലീസ് പിടിച്ചെടുക്കാറുണ്ട്. അതു കൊണ്ടു തന്നെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളത്. അക്കാര്യം സമ്മതിക്കാനുള്ള ആർജവം പോലീസിനുണ്ട്.

സാധാരണ ഗതിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതല്ല. സന്ദേശം കിട്ടിയവർ അത്ഭുതത്തോടെയാണ് അത് കേട്ടത്.

tini tom

Continue Reading

More in News

Trending

Recent

To Top