Connect with us

ലൂസിഫർ ഒടിയനെക്കാളും വലിയ സിനിമയോ ?! വലിയ സെറ്റുകളും ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുമായി ഒരുങ്ങുന്ന ലൂസിഫറിന്റെ ബഡ്‌ജറ്റ്‌ പുറത്ത്….

Malayalam Breaking News

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് കരിയറിൽ നിർണ്ണായകമായ വർഷങ്ങളാണ് വരാൻ പോകുന്നത്. ഏറ്റെടുത്തിരിക്കുന്നതെല്ലാം ബിഗ് ബജറ്റ് സിനിമയുമാണ്. മോഹൻലാലിനെ പോലെ തന്നെ ആശിർവാദ് സിനിമാസിനും ഈ വർഷങ്ങൾ നിർണ്ണായകമാണ്. ഒടിയൻ, ലൂസിഫർ തുടങ്ങിയ വലിയ ഹൈപ്പുള്ള സിനിമകളെല്ലാം തന്നെ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഒടിയൻ, മരക്കാർ തുടങ്ങിയ സിനിമകളെല്ലാം തന്നെ അമ്പത് കോടിക്ക് മുകളിൽ ബജറ്റുള്ളവയുമാണ്.

എന്നാൽ ബിഗ് ബഡ്‌ജറ്റ്‌ സിനിമകളുടെ കൂട്ടത്തിൽ ഒന്നും നമ്മൾ എണ്ണാതിരുന്ന ലൂസിഫർ ഓടിയനെക്കാൾ വലിയ സിനിമയാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ലൂസിഫറിനായി ഒരുക്കുന്നത് വന്പൻ സെറ്റുകളാണ്. മാത്രമല്ല ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളാണ് ചില സീനുകളിൽ അഭിനയിക്കാനായി ആവശ്യം വരുന്നത്.

ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിട്ട് പോലും ഇതുവരെയുള്ള മോഹൻലാലിന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിലവേറിയ ചിത്രം ലൂസിഫർ ആണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏകദേശം 60 കോടി രൂപയോളമാണത്രെ ലൂസിഫറിന്റെ ബജറ്റ്. ഓടിയന്റെ നിർമ്മാണ ചെലവ് 50 കോടി രൂപ ആയിരുന്നു.

Lucifer’s budget revealed

More in Malayalam Breaking News

Trending

Recent

To Top