ലൂസിഫർ ഒടിയനെക്കാളും വലിയ സിനിമയോ ?! വലിയ സെറ്റുകളും ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളുമായി ഒരുങ്ങുന്ന ലൂസിഫറിന്റെ ബഡ്ജറ്റ് പുറത്ത്….
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് കരിയറിൽ നിർണ്ണായകമായ വർഷങ്ങളാണ് വരാൻ പോകുന്നത്. ഏറ്റെടുത്തിരിക്കുന്നതെല്ലാം ബിഗ് ബജറ്റ് സിനിമയുമാണ്. മോഹൻലാലിനെ പോലെ തന്നെ ആശിർവാദ് സിനിമാസിനും ഈ വർഷങ്ങൾ നിർണ്ണായകമാണ്. ഒടിയൻ, ലൂസിഫർ തുടങ്ങിയ വലിയ ഹൈപ്പുള്ള സിനിമകളെല്ലാം തന്നെ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസാണ്. ഒടിയൻ, മരക്കാർ തുടങ്ങിയ സിനിമകളെല്ലാം തന്നെ അമ്പത് കോടിക്ക് മുകളിൽ ബജറ്റുള്ളവയുമാണ്.
എന്നാൽ ബിഗ് ബഡ്ജറ്റ് സിനിമകളുടെ കൂട്ടത്തിൽ ഒന്നും നമ്മൾ എണ്ണാതിരുന്ന ലൂസിഫർ ഓടിയനെക്കാൾ വലിയ സിനിമയാണെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ലൂസിഫറിനായി ഒരുക്കുന്നത് വന്പൻ സെറ്റുകളാണ്. മാത്രമല്ല ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളാണ് ചില സീനുകളിൽ അഭിനയിക്കാനായി ആവശ്യം വരുന്നത്.
ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിട്ട് പോലും ഇതുവരെയുള്ള മോഹൻലാലിന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിലവേറിയ ചിത്രം ലൂസിഫർ ആണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏകദേശം 60 കോടി രൂപയോളമാണത്രെ ലൂസിഫറിന്റെ ബജറ്റ്. ഓടിയന്റെ നിർമ്മാണ ചെലവ് 50 കോടി രൂപ ആയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...