Malayalam Breaking News
ലുസിഫറോ മധുര രാജയോ ? കാത്തിരിപ്പിൽ ആരാധകർ ! ട്വിറ്ററിൽ ഹാഷ്ടാഗ് പോരാട്ടം !
ലുസിഫറോ മധുര രാജയോ ? കാത്തിരിപ്പിൽ ആരാധകർ ! ട്വിറ്ററിൽ ഹാഷ്ടാഗ് പോരാട്ടം !
By
മലയാള സിനിമയിൽ തിയേറ്ററിലേക്ക് എത്താനിരിക്കുന്നത് വമ്പൻ ചിത്രങ്ങളാണ്. യുവതാരങ്ങളും മുതിർന്ന താരങ്ങളും തമ്മിൽ ഏറ്റു മുട്ടാനുള്ള തയ്യാറെടുപ്പിൽ ആണ് . മോഹന്‍ലാലിന്റെ ലൂസിഫര്‍,മമ്മൂട്ടിയുടെ മധുരരാജ,ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ, ആസിഫ് അലിയുടെ മേരാം നാം ഷാജി തുടങ്ങിയ ചിത്രങ്ങളെല്ലാം വേനലവധിക്കാലത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
മോഹൻലാൽ ചിത്രവും മമ്മൂട്ടി ചിത്രവും ഒന്നിച്ചെത്തുന്നത് സാധാരണ സംഭവിക്കാറുള്ള കാര്യമല്ല . എന്നാൽ ഇത്തവണ ലൂസിഫറും മധുര രാജയും ഏകദേശം ഒന്നിച്ചാണ് എത്തുന്നത്. ലൂസിഫറിനെയും മധുര രാജയെയും വരവേല്‍ക്കാന്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെയാണ് ആരാധകര്‍ നടത്തുന്നത്. സിനിമയുടെ പ്രൊമോഷന് പരിപാടികളെല്ലാം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
ഇപ്പോഴിതാ ട്വിറ്ററില്‍ ഒരേ ഹാഷ്ടാഗ് ഉപയോഗിച്ച് പരമാവധി ട്വീറ്റുകള്‍ ചെയ്ത് റെക്കോര്‍ഡിടാനാണ് ആരാധകരുടെ ശ്രമം. നേരത്തെ #monthOfLuciferMarching എന്ന ഹാഷ്ടാഗില് 89000 ട്വീറ്റുകള്‍ സൃഷ്ടിച്ച് മോഹന്‍ലാല്‍ ആരാധകര്‍ റെക്കോര്‍ഡിട്ടിരുന്നു.
ഇപ്പോള്‍ ഇത് മറികടക്കുന്നതിനായി #1MonthForMadhuraRaja എന്ന ഹാഷ്ടാഗ് ഉണ്ടാക്കിയിരിക്കുകയാണ് മമ്മൂക്കയുടെ ആരാധകര്‍. 60000 ട്വീറ്റുകളാണ് ഈ പേരില്‍ ഇതുവരെ ട്വിറ്ററില്‍ വന്നിരിക്കുന്നത്. കൂടുതല്‍ ട്വീറ്റുകള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനായാണ് ആരാധകര്‍ ഒന്നടങ്കം ശ്രമിക്കുന്നത്. വിഷു റിലീസായിട്ടാണ് മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ലൂസിഫര്‍ മാര്‍ച്ച് അവസാന വാരവും റിലീസിനെത്തും.
lucifer v/s madhuraraja
