Malayalam
പ്രിത്വിയുടെ ആദ്യ ബ്രഹ്മാസ്ത്രം തന്നെ ലക്ഷ്യം കണ്ടു .മോഹൻലാലിനും കിട്ടി അടപടലം ട്രോളുകൾ
പ്രിത്വിയുടെ ആദ്യ ബ്രഹ്മാസ്ത്രം തന്നെ ലക്ഷ്യം കണ്ടു .മോഹൻലാലിനും കിട്ടി അടപടലം ട്രോളുകൾ
അഭിനയ അല്പം വ്യത്യസ്തമായി സംവിധാനം എന്ന മോഹം തനിക്കുണ്ടെന്ന് പ്രിത്വി നേരത്തെ തന്നെ പറഞ്ഞിരുന്ന ആയിരുന്നു . എന്നാൽ പ്രിത്വിയുടെ ചിത്രത്തിൽ മോഹൻലാലും മഞ്ജുവും ആണ് പ്രധാന വേഷത്തിൽ എത്തുന്നത് എന്ന് അറിഞ്ഞതോടെ ആരാധകരും ആവേശത്തിലായി .അതെ ചിത്രത്തിൽ തന്നെ ഒരു സുപ്രധാന വേഷം ചെയ്യാനും പ്രിത്വിരാജിന് സാധിച്ചു .തന്റെ കന്നി സംരംഭം ആണെന്നും കൂടെ നിന്നെക്കണം എന്നുമായിരുന്നു പൃഥ്വിരാജ് പ്രേക്ഷകരോട് പറഞ്ഞത് . എന്തായാലും പ്രേക്ഷകർ കട്ടക്ക് തന്നെ കൂടെ നിന്നതിനു തെളിവാണ് ഇപ്പോ കാണുന്നത് .
ബോക്സോഫീസില്‍ നിന്നും ഗംഭീരനേട്ടം സ്വന്തമാക്കിയായിരുന്നു സിനിമ കുതിച്ചത്. നിലവിലെ പല റെക്കോര്‍ഡുകളും സിനിമ തിരുത്തിക്കുറിച്ചിരുന്നു. ഇപ്പോഴിതാ 100 കോടി നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. ആശീര്‍വാദ് സിനിമാസാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ച് ലരംഗത്തെത്തിയിട്ടുള്ളത്. ഇതിനകം തന്നെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ വിജയം പ്രേക്ഷകരുടേത് കൂടിയാണെന്നും അവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി അണിയറപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. 100 കോടി നേട്ടം സ്വന്തമാക്കിയ ലൂസിഫറിനെ ട്രോളര്‍മാരും ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.
മാജിക്കെന്നല്ലാതെ എന്ത് വിളിക്കാൻ
കുട്ടികളും കുടുംബ പ്രേക്ഷകരുമെല്ലാം ലൂസിഫറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയാണ് ഇതെന്ന് മോഹന്‍ലാലും പൃഥ്വിരാജും ആവര്‍ത്തിച്ചിരുന്നു. അ്ക്കാര്യം അതേ പോലെ തന്നെ ശരിവെച്ചാണ് പ്രേക്ഷകരും തിയേറ്ററുകളില്‍ നിന്നും ഇറങ്ങിയത്. രണ്ടാം വാരത്തിലെ കാഴ്ചയാണ് ഇത്. മോഹന്‍ലാല്‍ മാജിക്കെന്നല്ലാതെ എന്ത് വിളിക്കും ഇതിനെ.
ആരും കയറി വരില്ല വിളിക്കണ്ട
മോഹന്‍ലാലിനെ വെല്ലുവിളിക്കാനും മാത്രം ഒരു താരവും ഇല്ല ഇവിടെ. മലയാള സിനിമയെ ഏട്ടന് തന്നെ അടക്കി ഭരിച്ചാല്‍ മാതിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആരെ വിളിച്ചിട്ടും കാര്യമില്ല. കയറി വരാന്‍ ആരേലും വേണ്ടേ?
ഒരേ ഒരു രാജാവ്
ബോക്സോഫീസിലെ താരരാജാവായാണ് പൊതുവെ മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നത്. ഇടക്കാലത്ത് നഷ്ടമായ പ്രൗഢി തിരിച്ചുപിടിച്ചിരിക്കുകയാണ് അദ്ദേഹം. അതിന് നിമിത്തമായതോ താരപുത്രനായ പൃഥ്വിരാജും. മലയാളത്തിന്രെ ഒരേ ഒരു രാജാവ് തന്നെ ഇനി ഭരിക്കട്ടെ.
മുരുകന് എന്താ പറയേണ്ടേ ?
മലയാള സിനിമയ്ക്ക് കേട്ടുകേള്‍വിയായിരുന്നു 100 കോടി നേട്ടം. പുുലിമുരുകനിലൂടെ വൈശാഖാണ് അത് ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. അന്ന് മുരുകനായിരുന്നുവെങ്കില് ഇന്ന് സ്റ്റീഫന്‍ നെടുമ്ബള്ളി. രണ്ട് പ്രാവശ്യവും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്.
ഇത് ചരിത്രമാണ്
ബോക്സോഫീസ് അനലിസറ്റുകളില് പ്രമുഖനായ തരണ്‍ ആദര്‍ശിന്റെ ട്വീറ്റ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മലയാള സിനിമാ വ്യവസായത്തെ തന്നെ ഒന്നടങ്കം ആഗോളതലത്തിലേക്കുയര്ത്തുന്ന സിനിമയായി മാറിയിരിക്കുകയാണ് ലൂസിഫര്‍. ഇക്കാര്യം ശരിവെച്ചായിരുന്നു അദ്ദേഹവും എത്തിയത്. ഒരു മലയാള ചിത്രത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചരിത്രം തന്നെ.
ഇങ്ങേരല്ലേ കട്ട മാസ്സ്
7 വര്‍ഷം മുന്‍പ് സംവിധാനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ പോലും ഇന്ന് പൃഥ്വിരാജിന് വേണ്ടി കൈയ്യടിച്ചിരുന്നു. നിന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഇതെന്നായിരുന്നു പലരും പറഞ്ഞത്. താന്‍ ഏറ്റവുമധികം ആരാധിക്കുന്ന മലയാളത്തിലെ ഏറ്റവും വലിയ താരത്തെ വെച്ച് ആദ്യ പടം 100 കോടി ക്ലബിലേക്ക് കയറ്റിയ ഇങ്ങേര് കാണിച്ച മാസ്സൊന്നും ആരും കാണിച്ചിട്ടില്ലെന്നാണ് ട്രോളര്‍മാരും പറയുന്നത്.
2 മറക്കാനാകാത്ത സ്ഥലങ്ങൾ
മലയാളികള്‍ ഒരിക്കലും മറക്കാത്ത രണ്ട് സ്ഥലങ്ങളാണ് ഇക്കാണുന്നത്. പുലിമുരുകന്റേയും ലൂസിഫറിന്റേയും ദൃശ്യഭംഗിയും സുപ്രധാന രംഗങ്ങള്‍ ചിത്രീകരിച്ച സ്ഥലവും എങ്ങനെ മറക്കാനാ.
ബോസ്ഓഫീസ് മലർത്തിയടിച്ച തിരിച്ചു വരവ്
ബോക്സോഫീസിലെ ചരിത്രങ്ങള്‍ തിരിത്തിക്കുറിച്ചാണ് ഓരോ പ്രാവശ്യവും മോഹന്‍ലാല്‍ എത്തിയത്. ദൃശ്യം 50 കോടിയിലും പുലിമുരുകന് 100 കോടിയിലും വീ്ണ്ടു ലൂസിഫറിലൂടെ ആ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബക്സോഫീസിനെ തന്നെ മലര്‍ത്തിയടിച്ചുള്ള വരവാണിത്.
സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചു
മലയാള സിനിമ ഒരിക്കല്‍ മാത്രമേ 100 എന്ന മാന്ത്രിക സഖ്യ കടന്നിട്ടുള്ളൂ. അന്നും നായകനായത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ഇപ്പോഴിതാ സ്വന്തം റെക്കോര്‍ഡ് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് അദ്ദേഹം.
വീണ്ടും ആ നേട്ടം
2016 ലായിരുന്നു മലയാള സിനിമയില്‍ പുതുചരിത്രമായി 100 കോടി എന്ന റെക്കോര്‍ഡ് പിറന്നത്. ഇപ്പോഴിതാ 3 വര്‍ഷത്തിന് ശേഷം ആ നേട്ടം ആവര്‍ത്തിക്കാനായി മോഹന്‍ലാല്‍ തന്നെ വരേണ്ടി വന്നു.
തിരക്കഥ പോരെന്ന പരിഭവം തീർന്നു
നടനും തിരക്കഥാകൃത്തുമായി മുന്നേറിയ മുരളി ഗോപിയുടെ തിരക്കഥ ബോക്സോഫീസിലെ നേട്ടത്തിന് പറ്റിയതെല്ലെന്ന പരിഭവമായിരുന്നു നേരത്തെ പലരും പറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ സിനിമ രണ്ടാമത്തെ 100 കോടി ചിത്രമായി നില്‍ക്കുകയാണ്.
100 കോടിയേ കിട്ടിയുള്ളൂ
കൊച്ച് സിനിമയെന്നായിരുന്നു പൃഥ്വിരാജ് തന്റെ കന്നി സംവിധാന സംരംഭത്തെ വിശേഷിപ്പിച്ചത്. കലക്ഷനെക്കുറിച്ച് ചോദിച്ചപ്പോള്‍ വെറും 100 കോടിയേ ആയുള്ളൂ എന്നായിരുന്നു പറഞ്ഞത്. ആദ്യ പടമല്ലേ ഒന്ന് ക്ഷമിക്കെന്ന് മറുപടിയും.
ഇത് തിരിച്ചു വരവ്
മുരുകന് പിന്നാലെ സ്റ്റീഫച്ചായനും 100 കോടി ക്ലബിലേക്കെത്തിയിരിക്കുകയാണ്. ഈ സന്തോഷത്തിലാണ് ആരാധകര്‍. മോഹന്‍ലാലിന്റെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിച്ചത്.
ആദ്യ പടം തന്നെ 100 കോടി ക്ലബ്ബിൽ
സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ 100 കോടി ക്ലബില്‍ കയറ്റിയെന്ന നേട്ടവും പൃഥ്വിരാജിന് സ്വന്തമാണ്. പുതുമുഖ സംവിധായകനാണ് താനെന്നും കൂടെ നിന്നേക്കണമെന്നുമായിരുന്നു തുടക്കം മുതലേ അദ്ദേഹം പറഞ്ഞത്.
ഇതാണ് മാൻഡ്രേക്ക്
100 കോടി ക്ലബിലെ ആദ്യ നായികയെന്ന റെക്കോര്‍ഡ് ലേഡി സൂപ്പര്‍ സ്റ്റാറിന് സ്വന്തമാണ്. വിമര്‍ശകര്‍ മന്ഡ്രേക് എന്ന് വിളിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ നായിക. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.
ഈ നേട്ടം കാണുന്നുണ്ടല്ലോ അല്ലെ ?
മോഹന്‍ലാല്‍ പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് നല്‍കാറില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ വിമര്‍ശിച്ചവരൊക്കെ കാണുന്നുണ്ടല്ലോ ഈ നേട്ടമെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.
വെറും 8 ദിവസം കൊണ്ട്
റിലീസ് ദിനത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തം പേരിലേക്ക് മാറ്റിയ ലൂസിഫര്‍ 8 ദിവസം കൊണ്ടാണ് 100 കോടി ക്ലബിലേക്കെത്തിയത്. ഫാന്‍സും മനോരമയും ആന്റണി പെരുമ്ബാവൂരുമൊക്കെ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നവരാണ് .
lucifer troll
