Malayalam Breaking News
ഇതാണ് ആരാധകപ്രളയം ;മോഹൻലാലിനെ കാണാൻ അബുദാബിയിൽ ജനസാഗരം !
ഇതാണ് ആരാധകപ്രളയം ;മോഹൻലാലിനെ കാണാൻ അബുദാബിയിൽ ജനസാഗരം !
ഇന്നലെ അബുദാബിയിലെ ദൽമാ മാള്‍ ജനസാഗരം കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഒരുപക്ഷെ ഇത്രയും വലിയ ഒരു ജനസാഗരം ഇതിനു മുൻപ് അവിടെ ഉണ്ടായിട്ടുണ്ടാവില്ല. അവരെല്ലാം വന്നത് ഒറ്റ വികാരം കൊണ്ട്, മോഹൻലാൽ. മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ഇന്നലെ അവിടെ എത്തിച്ചേർന്നത് ലൂസിഫർ സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു.
അവിടെ നിന്നുള്ള ഫോട്ടോകളും , വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ചെയ്തു കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളും വിഡിയോകളും താരങ്ങൾ തന്നെ ഷെയർ ചെയ്യുന്നുമുണ്ട്. മാർച്ച് 28 നു ലോകം മുഴുവൻ റിലീസ് ചെയ്യുന്ന ലൂസിഫർ ഗൾഫിൽ റെക്കോർഡ് റിലീസ് ആണ് പ്രതീക്ഷിക്കുന്നത്. ഫാർസ് ഫിലിംസ് ആണ് ലൂസിഫർ അവിടെ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ്.
ലൂസിഫറിന്റെ സംവിധായകനായ പൃഥ്വിരാജ് , അഭിനേതാക്കളായ മഞ്ജു വാര്യർ, ടോവിനോ തോമസ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും ഉണ്ടായിരുന്നു. മോഹൻലാൽ എത്തിയതോടെ നെഞ്ചിനകത്തു ലാലേട്ടൻ വിളികളുമായി ആരാധകരും ജനങ്ങളും ഇളകി മറിഞ്ഞു. അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുന്ന സ്വീകരണം ആണ് ലൂസിഫർ ടീമിന് അവിടെ ലഭിച്ചത്.
lucifer team in abu dhabi
