Malayalam Breaking News
എന്റെ ദൈവമേ , സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ? – തലയിൽ കൈവച്ച് പൃഥ്വിരാജ് ..
എന്റെ ദൈവമേ , സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ? – തലയിൽ കൈവച്ച് പൃഥ്വിരാജ് ..
By
എന്റെ ദൈവമേ , സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ? – തലയിൽ കൈവച്ച് പൃഥ്വിരാജ് ..
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ . ചിത്രീകരണം പുരോഗമിക്കുന്ന ലുസിഫെറിന്റെ ഷൂട്ടിങ്ങിനിടയിൽ പൃഥ്വരാജ് തലയിൽ കൈവച്ച് നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. പലതരം രസകരമായ കമന്റുകളാണ് ഇതിനു ലഭിക്കുന്നത്.
സംവിധായക കുപ്പായമിട്ടപ്പോൾ ടെൻഷൻ കൂടിയിട്ടാണോ എന്നാണ് ആരാധകരുടെ ചോദ്യം.
‘സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെൻഷൻ’, ‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ?’ അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.പൃഥ്വിയുടെ സംവിധാന മികവിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും സന്തുഷ്ടനാണ്. പരിചയസമ്പന്നനായ സംവിധായകന്റെ അവതരണ ശൈലിയാണ് പൃഥ്വിയുടേതെന്നാണ് ലൊക്കേഷനിൽ നിന്നുളള റിപ്പോർട്ടുകൾ.
lucifer movie location photos
