Malayalam Breaking News
‘എമ്പുരാനി’ൽ മോഹൻലാലിൻ്റെ വീടാണ് താരം ! – പൃഥ്വിരാജ് പറയുന്നു !
‘എമ്പുരാനി’ൽ മോഹൻലാലിൻ്റെ വീടാണ് താരം ! – പൃഥ്വിരാജ് പറയുന്നു !
By
മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്ബുരാന് എന്നാണ് സിനിമയുടെ പേര്. രാജാവിനെക്കാള്‍ വലിയവന്‍ എന്നാല്‍ ദൈവത്തേക്കാള്‍ ചെറിയവന് എന്ന കുറിപ്പോടെ ലൂസിഫറിലെ അവസാന രംഗവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.ചിത്രത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് പൃഥ്വിരാജ് .
അടുത്ത വര്‍ഷം രണ്ടാംപകുതിയോടെ ജോലികള്‍ തുടങ്ങും. റിലീസ് ഡേറ്റ് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഷൂട്ടിംഗ് എവിടെയാണ്, എങ്ങനെയാണ് എന്നതിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് ധാരണയുണ്ട്. പക്ഷേ പല സ്ഥലങ്ങളിലും ചിത്രീകരണത്തിന് അനുമതി വേണ്ടിവരും. ലൊക്കേഷനുകളിലേക്ക് ഒരു വലിയ യൂണിറ്റുമായി സഞ്ചരിക്കേണ്ടിവരുന്നതിന്റെ വെല്ലുവിളിയാണ് മറ്റൊരു കാര്യം. പിന്നെ, നമുക്ക് ആവശ്യമുള്ള നടീനടന്മാരുടെ സമയം. അതിനെക്കുറിച്ചൊന്നും സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് കൃത്യമായി ഒരു ഐഡിയ ഇല്ല.
ലാലേട്ടനും മറ്റ് കമ്മിറ്റ്മെന്റുകളുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്നൊരു വലിയ പ്രോജക്ട് അതിനുമുന്‍പ് ചെയ്യാനുണ്ട്. മുരളി തിരക്കഥയെഴുതി, രതീഷ് അമ്ബാട്ട് സംവിധാനം ചെയ്ത് ഞാനഭിനയിക്കുന്ന ഒരു സിനിമയും ഇതിനുമുന്‍പ് തീര്‍ക്കാനുണ്ട്. ലൂസിഫറിനെക്കാള്‍ വലിയ സിനിമയായിരിക്കും എമ്ബുരാന്. അതിനാല്‍ത്തന്നെ ഷൂട്ടിന് മുന്‍പുള്ള ജോലികളാണ് കൂടുതല്‍. ലൂസിഫറിന്റെ കാര്യത്തില്‍ ഏറ്റവും എളുപ്പമുള്ള ഭാഗം ഷൂട്ടിംഗ് ആയിരുന്നു. ചിത്രീകരണത്തിന് ആറ് മാസം മുന്‍പ് നടന്ന തയ്യാറെടുപ്പാണ് അതിനെ അത്ര എളുപ്പമാക്കിയത്.
ലാലേട്ടന്റെ വീട് ആയിരിക്കും എന്റെ ഓഫീസ്. അത് ലൂസിഫറിന്റെ സമയത്തും അങ്ങനെ ആയിരുന്നു. ലൂസിഫര്‍ പോലെതന്നെ ഒരുപാട് ലൊക്കേഷനുകളുണ്ട് ഈ സിനിമയ്ക്കും.
lucifer 2 specialities
