Connect with us

ലൂസിഫറിനായി മഞ്ജു വാര്യരും ടോവിനോയും എത്തി ; മോഹൻലാലിനൊപ്പം താരങ്ങളെ കാണാൻ തിരുവനന്തപുരത്ത് ആരാധക കൂട്ടം ..

Malayalam Breaking News

മോഹൻലാലിനായി തിരുവനന്തപുരം സജീവമാകുകയാണ്. ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്തായതോടെ സ്വന്തം നാട്ടിലേക്കെത്തിയിരിക്കുകയാണ് മോഹൻലാൽ. കനകക്കുന്ന് കൊട്ടാരത്തിലായിരുന്നു ഇന്നലെ ചിത്രീകരണം. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. കനകക്കുന്നിൽ ഷൂട്ടിങ് നടക്കുന്ന ഭാഗത്തു പൊതുജനങ്ങൾക്കു പ്രവേശനമില്ല. അതേസമയം ദൂരെനിന്നു ഷൂട്ടിങ് കാണാൻ ഒട്ടേറെ പേർ എത്തി.

മഞ്ജുവാരിയറും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരമാണു പ്രധാന ലൊക്കേഷൻ. വണ്ടിപ്പെരിയാർ, കുമളി, ബെംഗളുരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. ടോവിനോ ,സച്ചിൻ ഖഡേക്കർ, കലാഭവൻ ഷാജോൺ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി എന്നിവരും അണിനിരക്കുന്നു.

പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്. കനകക്കുന്നിൽ ഇന്നലെ നടന്ന ചിത്രീകരണത്തിൽ മോഹൻലാലും മഞ്ജുവാരിയരുമാണു പങ്കെടുത്തത്.

location stills of lucifer movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top