Connect with us

‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ

Malayalam

‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ

‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ

ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്‌ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിന്റെ വിജയാഘോഷത്തിൽ സംസാരിക്കവേയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇതേ കുറിച്ച് പറഞ്ഞത്. ചിത്രം കണ്ട് തിയേറ്ററിലുണ്ടായിരുന്ന പ്രേക്ഷകരെല്ലാം ചിരിച്ചല്ലോയെന്ന് ചോദിച്ചപ്പോൾ ചിരി വരാത്തതുകൊണ്ടാണ് അങ്ങനെയൊരു റിവ്യു ചെയ്തതെന്നും വ്‌ലോഗർ പറഞ്ഞതായി ലിസ്റ്റിൻ വെളിപ്പെടുത്തി.

‘എന്റെ പൊന്ന് ഭായി…. തിയേറ്ററിലുണ്ടായിരുന്ന മറ്റെല്ലാവരും സിനിമ കണ്ടിട്ട് ചിരിക്കുന്നുണ്ടായിരുന്നു. എനിക്ക് മാത്രം ചിരി വരുന്നില്ല.’ ഇങ്ങനെയായിരുന്നു അയാളുടെ മറുപടി. ഇദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ പറയുന്നത് ഞാൻ കേട്ടിട്ടിട്ടുണ്ട്, ‘ഞാൻ എന്റെ സ്വന്തം നാട്ടിൽ പാതിരാത്രി മാത്രമേ ചെല്ലാറുള്ളൂ, നാട്ടുകാരുമായി എനിക്ക് ബന്ധമൊന്നുമില്ലെന്ന്.’

അങ്ങനെ സമൂഹത്തിൽ വേറിട്ട ജീവിതം നയിക്കുന്ന ഒരാൾക്ക് ഈ സിനിമ കണക്ട് ആകില്ലായിരിക്കും. നെഗറ്റിവ് റിവ്യു പറഞ്ഞതിന് ആളുകൾ ഇപ്പോൾ തിരിച്ചു ചീത്ത വിളിക്കുന്നുണ്ടെന്നും ചിത്രം വിജയിച്ചെന്നും അയാൾ തന്നെ പറഞ്ഞു. ‘ഇത് കുടുംബ സിനിമയാണ്. ചെറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ കുടുംബങ്ങൾക്ക് ഇത് കണക്ട് ആകും.

എല്ലാത്തരം സിനിമകളും എല്ലാവർക്കും കണക്ട് ആകണമെന്നില്ല. ഇതുള്ളവരെ സംബന്ധിച്ച് ഇത് കണക്ട് ആകും. ഹിറ്റും ഫ്‌ലോപ്പും സിനിമയുടെ ഭാഗമാണ്. പക്ഷേ ഈ സിനിമ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. തിയേറ്ററുകളെല്ലാം ഹൗസ്ഫുൾ ആണ്. ചിത്രം കാണുന്നുള്ളവരെല്ലാം മനസ്സു നിറഞ്ഞ് ചിരിക്കുന്നതാണ് കാണാനാകുന്നത്.

മുഴുവൻ ആളുകളെയും തൃപ്തിപ്പെടുത്തി സിനിമയെടുക്കാൻ പറ്റില്ല. എന്റെ കാര്യത്തിൽ തന്നെ എനിക്കു ചുറ്റുമുള്ള എല്ലാ വ്യക്തികളെയും സന്തോഷിപ്പിക്കാൻ പറ്റില്ല. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറച്ചുപേർക്ക് പരാതികളുണ്ടാകും. സമൂഹത്തിൽ അങ്ങനെയെ പോകാൻ പറ്റൂ. ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി. ദിലീപ് നായകനാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധീഖ്, മഹിമ നമ്പ്യാർ, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top