Malayalam
കോളിവുഡിലും ബോളിവുഡിലും മാത്രമല്ല, ഇങ്ങ് മോളിവുഡിലും; മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
കോളിവുഡിലും ബോളിവുഡിലും മാത്രമല്ല, ഇങ്ങ് മോളിവുഡിലും; മലയാള സിനിമയില്‍ പുതു ചരിത്രം കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍
സുരേഷ് ഗോപി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗരുഡന്‍. തമിഴ്, ഹിന്ദി സിനിമകളില്‍ കാണാറുള്ളതു പോലെ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ സംവിധായകന് വിലപിടിപ്പുള്ള സമ്മാനവുമായി എത്തിയിരിക്കുകാണ് ലിസ്റ്റില്‍ സ്റ്റീഫന്‍. ഗരുഡന്റെ വിജയത്തിന് പിന്നാലെയാണ് സംവിധായകന്‍ അരുണ്‍ വര്‍മ്മക്ക് ഇരുപത് ലക്ഷം വില വരുന്ന കിയാ സെല്‍ട്ടോസ് സമ്മാനമായി ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയിരിക്കുന്നത്.
മലയാള സിനിമയില്‍ ഇത് ആദ്യത്തെ സംഭവമാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന്‍ ഗംഭീര വിജയമായതോടെയാണ് ലാഭവിഹിതത്തില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനം ലിസ്റ്റിന്‍ നല്‍കിയത്.
നവംബര്‍ മൂന്നിനാണ് ആണ് ഗരുഡന്‍ റിലീസായത്. സുരേഷ് ഗോപി ബിജു മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രണ്ടാം വാരം പിന്നിടുമ്പോഴും തിയേറ്ററുകള്‍ നിറഞ്ഞാണ് പ്രദര്‍ശനം തുടരുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന സുരേഷ് ഗോപി ബിജു മേനോന്‍ കൂട്ടുക്കെട്ട് പ്രേക്ഷകര്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഗംഭീര പ്രകടനങ്ങള്‍ കൊണ്ടും, ഞെട്ടിക്കുന്ന ട്വിസ്റ്റുകള്‍ കൊണ്ടും ഗരുഡന്‍ പ്രേക്ഷക പ്രീതി നേടുന്നതിനൊപ്പം തന്നെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട കോംബോ ആയി മാറുകയാണ്. അഞ്ചാംപാതിരാക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണിത്.
അഭിരാമി, സിദ്ദിഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, ദിവ്യ പിള്ള, തലൈവാസല്‍ വിജയ്, അര്‍ജുന്‍ നന്ദകുമാര്‍, മേജര്‍ രവി, ബാലാജി ശര്‍മ, സന്തോഷ് കീഴാറ്റൂര്‍, രഞ്ജിത്ത് കാങ്കോല്‍, ജെയ്‌സ് ജോസ്, മാളവിക, ജോസുകുട്ടി, ചൈതന്യ പ്രകാശ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാജിക് ഫ്രെയിമ്‌സിന്റെ ബാനറില്‍ വന്‍ മുതല്‍ മുടക്കിലാണ് ഒരുക്കിയത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
