Connect with us

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി; വീണ്ടും പ്രസിഡന്റായി ലിസ്റ്റിൻ സ്റ്റീഫന്‍

Malayalam

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്‍. ജനറൽ സെക്രട്ടറിയായി എസ് എസ്ടി സുബ്രഹ്മണ്യനും ട്രഷററായി വി പി മാധവനെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലുള്ള അതേ കമ്മിറ്റിയെ തന്നെയാണ് അടുത്ത ഒരു വർഷത്തേക്ക് കൂടി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതോടെ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. നിരവധി ചിത്രങ്ങൾ നിർമിച്ച മാജിക് ഫ്രെയിംസ് എന്ന നിർമാണ-വിതരണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ് ലിസ്റ്റിൻ.

2011 ൽ ‘ട്രാഫിക്’ എന്ന സിനിമ നിർമിച്ചാണ് ലിസ്റ്റിൻ സിനിമാ രം​ഗത്തെത്തുന്നത്. നിവിൻ പോളി നായകനായി എത്തിയ “മലയാളി ഫ്രം ഇന്ത്യ”യാണ് ലിസ്റ്റിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. ടോവിനോ നായകനായി എത്തുന്ന ത്രീഡി ചിത്രം “അജയന്റെ രണ്ടാം മോഷണം” അണിയറയിൽ ഒരുങ്ങുന്ന ലിസ്റ്റിന്റെ ചിത്രമാണ്.

Continue Reading

More in Malayalam

Trending

Recent

To Top