Connect with us

കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം; ലിസി കൂടെ വേണമായിരുന്നുവെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

Malayalam

കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം; ലിസി കൂടെ വേണമായിരുന്നുവെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം; ലിസി കൂടെ വേണമായിരുന്നുവെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങി ഒട്ടനവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ താരത്തിനായിട്ടുണ്ട്.

നിരവധി സിനിമകളിൽ സഹായിയായി പ്രവർത്തിച്ചശേഷമാണ് ഹലോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെറിയ കാലയളവിനുള്ളിൽ തന്നെ കല്യാണി നിരവധി ഹിറ്റുകളുടെ ഭാഗമായി. നാലോളം സിനിമകൾ ചെയ്തതിന് ശേഷമാണ് താരം മലയാളത്തിലേയ്ക്ക് എത്തിയത്.

ഇപ്പോൾ കൈ നിറയെ സിനിമകളും പ്രോജക്ടുകളുമെല്ലാമായി തിരക്കിലാണ്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ. കീർത്തി സുരേഷ്, ആന്റണി തട്ടിൽ, ചന്തു സലീംകുമാർ, പ്രിയ അറ്റ്ലി തുടങ്ങി സിനിമാ മേഖലയിലെ കല്യാണിയുടെ സുഹൃത്തുക്കളെല്ലാം ആശംസകളുമായി എത്തിയിരുന്നു.

ഇത്തവണ കുടുംബത്തോടൊപ്പം മനോഹരമായാണ് കല്യാണി പിറന്നാൾ ആഘോഷിച്ചത്. വലിയ ആളും ആരവവുമില്ലാതെ ചെറിയൊരു ആഘോഷമായിരുന്നു നടന്നത്. മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രിയദർശൻ പങ്കുവെച്ചിട്ടുണ്ട്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ ക്യാപ്ഷനായി കുറിച്ചത്. ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം.

എന്നാൽ ഫോട്ടോ വൈറലായത് കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രം ആയതുകൊണ്ട് മാത്രമല്ല കുടുംബ ഫോട്ടോയിൽ ഒരു പുതിയി അതിഥിയെ കൂടി കണ്ടതുകൊണ്ടാണ്. വൈറൽ ഫോട്ടോയിൽ സിദ്ധാർത്ഥിന്റെ കയ്യിൽ ഒരു പെൺകുഞ്ഞിനെ കാണാം. സിദ്ധാർത്ഥിന്റെയും മെർലിന്റെയും മകളാണോ?, പ്രിയദർശൻ മുത്തശ്ശനായോ?, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ, ലിസി എവിടെ, ലിസി കൂടി ഉണ്ടായിരുന്നുവെങ്കിൽ കുടുംബ ഫോട്ടോ പൂർ‌ണ്ണമാകുമായിരുന്നു എന്നിങ്ങനെയാണ് കമന്റുകൾ.

സോഷ്യൽമീഡിയയിൽ തന്റെ സ്വകാര്യ ജീവിതം പ്രദർശിപ്പിക്കാൻ താൽപര്യമില്ലാത്തയാളാണ് സിദ്ധാർത്ഥ്. കുഞ്ഞിനെ കാണാൻ കല്യാണിയുടെ കുട്ടിക്കാല ചിത്രങ്ങളുമായി സാമ്യം തോന്നുന്നുവെന്നും പ്രേക്ഷകർ കുറിച്ചു. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെർലിൻ. ചെന്നൈയിലെ ഫ്‌ളാറ്റിൽ നടന്ന ചടങ്ങിൽ പ്രിയദർശനും ലിസിയും കല്യാണിയുമുൾപ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേർ മാത്രമാണ് അന്ന് വിവാഹത്തിൽ പങ്കെടുത്തത്.

പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ആയിരുന്നു വി.എഫ്.എക്‌സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. കേരളത്തിലെ ഒരു ഗ്രാഫിക് ഡിസൈനറാണ് സിദ്ധാർത്ഥ് പ്രിയദർശൻ. അമേരിക്കയിലാണ് സിദ്ധാർഥ് ഗ്രാഫിക്‌സ് കോഴ്‌സ് പൂർത്തിയാക്കിയത്.

പഠനം പൂർത്തിയാക്കിയ ശേഷം ആദ്യമായി വിഎഫ്എക്‌സ് സൂപ്പർ വൈസറായി പ്രവർത്തിച്ച സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രത്തിലെ വിഷ്വൽ എഫക്ട്‌സിന് 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്കാരമാണ് സിദ്ധാർത്ഥിന് ലഭിച്ചത്. വേർപിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യങ്ങൾ വേണ്ടി പ്രിയദർശനും ലിസിയും ഒരുമിച്ച് നിൽക്കാറുണ്ട്.

പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീർഘകാലത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. 24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ലിസിയും പ്രിയദർശനും ബന്ധം വേർപെടുത്തിയത്. പ്രിയദർശൻ സംവിധാനം നിർവഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദർശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടർന്നു നിരവധി ചിത്രങ്ങളിൽ ലിസി നായികയായി മാറി. ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു. ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബർ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് സ്വീകരിച്ചു.

ലിസിയും പ്രിയദർശനും തമ്മിൽ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. പ്രിയദർശനുമായി ഒരു വിധത്തിലും ചേർന്ന് പോകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഈ ബന്ധം വേർപെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികൾക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേർപെടുത്തിയ ആദ്യ നാളുകളികളിൽ തുറന്നു പറഞ്ഞിരുന്നു.

ലിസിയുമായുള്ള പ്രശ്‌നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നൽകിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയൻ പറഞ്ഞിരുന്നു.

മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞു. ‘രണ്ടുപേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല.

എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിർന്ന കുട്ടികളാണല്ലോ, കാര്യങ്ങൾ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്‌നങ്ങൾ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ.

വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാൾ ലിസി കോടതിയിൽ പറഞ്ഞത് ‘സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു’ എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായെന്ന് തന്നെയല്ലേ അർത്ഥം. ജീവനേക്കാൾ ഞാൻ സ്‌നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാൻ.

നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണ് എന്നും പ്രിയദർശൻ പറയുന്നു. എന്നാൽ താൻ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താൻ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്.

അടുത്തിടെ, ലിസി-പ്രിയദർശൻ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. ലിസി-പ്രിയദർശൻ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. അവർ തമ്മിൽ ഇടയ്ക്ക് പിണക്കങ്ങളുണ്ടാകും, ഇണക്കങ്ങളുണ്ടാകും. പ്രിയന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലിസിയെ കെട്ടുന്നതിൽ കടുത്ത എതിർപ്പുള്ളവരായിരുന്നു.

ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരും. അന്ന് കൊച്ചിൻ ഹനീഫയുടെ പകലിൽ ഒരു പൗർണമി എന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്നുണ്ട്. ശിവകുമാർ, രാധിക, ലിസി, റഹ്മാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ. ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകളുമായി ഹനീഫയുടെ സെറ്റിലെത്തി. സംഘർഷ ഭരിതമായ അന്തരീക്ഷം അവരവിടെ സൃഷ്ടിച്ചു.

ലിസി ഭയന്ന് വിറച്ചു. ഹനീഫ ഒരു തനി ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാത്തിനെയും കീച്ചിക്കളയും മര്യാദക്ക് ഇവിടെ നിന്നും പൊക്കോണം എന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരിച്ച് പോയെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഇതേക്കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് എടാ അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കിൽ അവർ പെണ്ണിനെയും കൊണ്ട് പോയേനെ എന്നാണ്. ഹനീഫിക്ക ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായെനെ എന്നാണ് ലിസി എന്നോട് പറഞ്ഞത്.

സുകുമാരി ചേച്ചി, ഹനീഫ എന്നിവരോടേ തനിക്ക് ജീവിതത്തിൽ കടപ്പാടുള്ളൂ എന്ന് ലിസി പറഞ്ഞിട്ടുണ്ട്. ലിസി-പ്രിയദർശൻ വിവാഹത്തിന്റെ പ്രധാന കാർമികത്വം വഹിച്ചത് കൊച്ചിൻ ഹനീഫയായിരുന്നു. അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്ത് കുഞ്ഞനുജത്തിയെ പോലെ കണ്ട് എന്റെ വിവാഹം നടത്തിയത് ഹനീഫിക്കയാണെന്ന് ലിസി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പോഴും ലിസിയുടെ കണ്ണ് നിറയുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

അതേസമയം, കല്യാണിയുടെ വിവാഹത്തെ കുറിച്ചും ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പ്രണവ് മോഹൻലാലുമായി കല്യാണി പ്രണയത്തിലാണെന്നാണ് വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകും എന്നുമായിരുന്നു ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നത്. ഇവരുടെ വിവാഹത്തിനായി മോഹൻലാലും പ്രിയദർശനും സംസാരിച്ചിരുന്നുവെന്നും മരുമകളായി കല്യാണിയെ തന്നെ തിരഞ്ഞെടുത്തതായും പ്രചരിച്ചിരുന്നു.

ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളായ പ്രണവിനിപ്പോൾ മുപ്പത്തിന്നാല് വയസ് കഴിഞ്ഞു. കല്യാണ പ്രായമായതിനാൽ തന്നെ പ്രണവിനെയും കല്യാണിയെയും വൈകാതെ വിവാഹം കഴിപ്പാക്കാനാണ് നീക്കമെന്നും പറയപ്പെട്ടിരുന്നു. തങ്ങളുടെ പിതാക്കന്മാരുടെ സൗഹൃദം പോലെ തന്നെ ചെറുപ്പം മുതൽ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യൽ മീഡിയയിൽ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

More in Malayalam

Trending

Recent

To Top