ഒരു ത്രീഡി ഹൊറര്‍ ചിത്രം ‘ലിസ’ വീണ്ടും വരുന്നു. അഞ്ജലി നായിക..
ലിസ വീണ്ടും വരുന്നു. മലയാളത്തിലെ മികച്ച ഹൊറര്‍ ചിത്രം ലിസ കൂടുതൽ സാങ്കേതിക മികവോടെ വീണ്ടും തിരിച്ചുവരുന്നു. ഭാർഗ്ഗവീനിലയത്തിനു ശേഷം തുടര്‍ച്ചയായി ഇറങ്ങിയ പ്രേത സിനിമകളില്‍, പ്രേക്ഷക മനസുകളില്‍ വലിയ കോളിളക്കം സൃഷ്ടിക്കാന്‍ 1978ല്‍ പുറത്തിറങ്ങിയ ലിസയ്ക്കു സാധിച്ചുചിത്രത്തിന്റെ ആദ്യഭാഗം നേടിയ വിജയം നല്കിയ പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗമായ ‘വീണ്ടും ലിസ’ ഒരുക്കിയത്. ആദ്യഭാഗവുമായി ബന്ധമില്ലായിരുന്നുവെങ്കിലും ഇരുചിത്രങ്ങളും വിജയം തന്നെയായിരുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ലിസ എന്ന പേരില്‍ ഒരു ത്രീഡി ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്. ഛായാഗ്രഹകനും, സംവിധായകനുമായ പി.ജി മുത്തയ്യ നിര്‍മ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ രാജു വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന്ത അഞ്ജലിയാണ്.
സിനിമയ്ക്ക് മറ്റു പല പേരുകളും ആലോചിച്ചിരുന്നുവെന്നും, എന്നാല്‍ അതൊന്നും തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും ‘ലിസ’യിലേക്കെത്തുകയായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
